Kerala

പി കെ ശശിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി; നടപടി വിമത കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെ

പികെ ശശിയെ സിപിഎമ്മിൽ നിന്നും പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് പുറത്താക്കൽ. പാലക്കാട് നടന്ന വിമത കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെയാണ് ശശിക്കെതിരെ നടപടിയെടുത്തത്. ജില്ല നേതൃത്വത്തിനെതിരെ ശശി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

കൺവെൻഷൻ കണ്ട് സിപിഎം നേതൃത്വം തെറ്റ് തിരുത്താൻ തയ്യാറാകണമെന്ന് പികെ ശശി പറഞ്ഞിരുന്നു. തിരുത്തിയാൽ പാർട്ടിക്കൊപ്പം തങ്ങൾ നിൽക്കും. സിപിഎമ്മിലെ അസംതൃപ്തരുടെ കൂട്ടായ്മയാണിത്. ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കൺവെൻഷൻ. നിർബന്ധിതമായ സാഹചര്യങ്ങൾ കൊണ്ടാണ് കൺവെൻഷൻ നടക്കുന്നത്. ഇതൊന്നും ഞങ്ങൾ ആഗ്രഹിച്ചിരുന്നതല്ല

ഉത്തരവാദിത്തപ്പെട്ടവർ സ്പിരിറ്റ് കേസ് പ്രതിയായി. അതിനെ ചോദ്യം ചെയ്തവരെ വേട്ടയാടി. ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് തോന്ന്യാസം നടത്തി. കള്ള് കുടിച്ചിരിക്കുമ്പോഴാണ് ലോക്കൽ സെക്രട്ടറിയെ തീരുമാനിക്കുന്നത്. നിരവധി പ്രമുഖർ ഇരുന്ന കസേരയിലാണ് ഒരു സ്പിരിറ്റ് കച്ചവടക്കാരൻ ഇരിക്കുന്നതെന്നും ഇഎൻ സുരേഷ് ബാബുവിനെ ലക്ഷ്യമിട്ട് പികെ ശശി പറഞ്ഞു.

See also  രാഹുൽ മാങ്കൂട്ടത്തിൽ 10ാം ദിവസവും ഒളിവിൽ; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Related Articles

Back to top button