Education

ചെന്നൈയിൽ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ മലയാളി യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ചു

ചെന്നൈയിൽ മലയാളി യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ചു. പെരിന്തൽമണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതിൽ മുഹമ്മദ് ഷെരീഫ്(36), കഴിക്കോട് മെഡിക്കൽ കോളേജിന് സമീപം അമ്പലക്കോത്ത് തറോൽ ടി ഐശ്വര്യ(28) എന്നിവരാണ് മരിച്ചത്

ജോലി തേടിയാണ് ഇരുവരും ചെന്നൈയിലെത്തിയത്. ചൊവ്വാഴ്ച രാത്രി ഗുഡുവാഞ്ചേരി സ്‌റ്റേഷനിലെത്തിയ ഇവരെ സ്വീകരിക്കാൻ സുഹൃത്ത് മുഹമ്മദ് റഫീഖും വന്നിരുന്നു. മൂന്ന് പേരും കൂടി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു

ആദ്യം ട്രാക്ക് മുറിച്ച് കടന്നതിനാൽ മുഹമ്മദ് റഫീഖ് രക്ഷപ്പെട്ടു. ഷെരീഫ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഐശ്വര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

The post ചെന്നൈയിൽ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ മലയാളി യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ചു appeared first on Metro Journal Online.

See also  2000 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി

Related Articles

Back to top button