Kerala

പേയ്‌മെന്റ് സീറ്റ് വിവാദത്തിൽ പുകഞ്ഞ് സിപിഐ; പാർട്ടി വിടാനൊരുങ്ങി സി സി മുകുന്ദൻ, ആരോപണം ഗീത ഗോപിക്കെതിരെ

സിപിഐയിൽ വീണ്ടും പേയ്‌മെന്റ് സീറ്റ് വിവാദം. നാട്ടികയിൽ പേയ്‌മെന്റ് സീറ്റെന്ന ആരോപണവുമായി സി സി മുകുന്ദൻ എംഎൽഎ രംഗത്തുവന്നു. പാർട്ടി സീറ്റ് തന്നില്ലെങ്കിലും താൻ മത്സരിക്കും. മോശം പ്രകടനം നടത്തിയ ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കുന്നത് ശരിയല്ല. ഗീതക്ക് പണം പിരിച്ചു നൽകാനുള്ള കഴിവുണ്ട്. സിപിഐയിലെ വിഭാഗീയത കാരണമാണ് താൻ ഒഴിവാക്കപ്പെടുന്നതെന്നും മുകുന്ദൻ ആരോപിച്ചു

സിപിഐ സ്ഥാനാർഥിയെ തന്നെ പരിശോധിക്കപ്പെടേണ്ടതാണ്. ഒരുപാട് മോശം പേര് കേട്ട ശേഷമാണ് അവരെ കൊണ്ടുവരുന്നത്. കഴിഞ്ഞ വർഷം അവരെ മാറ്റിയാണ് എന്നെ സ്ഥാനാർഥിയാക്കിയത്. കുറേ കഴിയുമ്പോൾ പറയാം. സാമ്പത്തിക ആരോപണങ്ങൾ ഉൾപ്പെടെയുണ്ടെന്നും സി സി മുകുന്ദൻ ആരോപിച്ചു

ഇതോടെ സിപിഐ വിട്ട് മുകുന്ദൻ മണ്ഡലത്തിൽ വിമത സ്ഥാനാർഥിയാകുമെന്ന് ഉറപ്പായി. തൃശ്ശൂരിൽ അടുത്ത ദിവസം തന്നെ വാർത്താ സമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കും. നേരത്തെ രണ്ട് തവണ നാട്ടികയിൽ എംഎൽഎ ആയിരുന്നു ഗീത ഗോപിനാഥ്.
 

See also  വി ഡി സതീശൻ അനുകൂല പ്രകടനം; ഉമ്മൻചാണ്ടിയെ തൊട്ടാൽ പൊറുക്കില്ല, എങ്ങനെ നേരിടണമെന്ന് അറിയാം: മുന്നറിയിപ്പ്നൽകി യൂത്ത് കോൺഗ്രസ്

Related Articles

Back to top button