Kerala

തിരുവനന്തപുരത്ത് പട്ടാപ്പകൽ ദാരുണ കൊലപാതകം; യുവാവിനെ അയൽവാസി വെട്ടിക്കൊന്നു

തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. വിശാഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ പ്രദീപാണ് ആക്രമണം നടത്തിയത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിൽ വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.

പ്രശ്‌നങ്ങളുടെ ഭാഗമായി പ്രദീപിനെ ഇപ്പോൾ കൊല്ലപ്പെട്ട വിശാഖ് ആക്രമിക്കുകയും അതിന്റെ പേരിൽ ജയിലിൽ പോകുകയും ചെയ്തിരുന്നു. പിന്നീടും ഇവർ തമ്മിലുള്ള പ്രശ്‌നങ്ങൾ രൂക്ഷമാകുകയും വിശാഖ് മലയൻകീഴുള്ള ഒരു വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു.

ഉച്ചയ്ക്ക് അമ്മയെ കഴിക്കുന്നതിനായാണ് വിശാഖ് പാൽകുളങ്ങരയിലെ വീട്ടിലെത്തിയത്. അപ്പോഴാണ് പ്രദീപിന്റെ ആക്രമണം ഉണ്ടായത്. പ്രദീപ് വടിവാൾ ഉപയോഗിച്ച് വിശാഖിനെ വെട്ടിവീഴ്ത്തുകയായിരുന്നു. പിന്നാലെ ഇയാൾ ഒളിവിൽ പോയി. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

See also  കെഎസ്ആർടിസിയിലെ സൗജന്യയാത്ര വോട്ട് തന്ത്രമല്ല, ജനങ്ങളോടുള്ള പ്രതിബദ്ധത; ജൂൺ 15ന് പദ്ധതി യാഥാർത്ഥ്യമാകും: മന്ത്രി സി.പി. ജോൺ

Related Articles

Back to top button