Kerala

ചെന്നിത്തല നവോദയ സ്‌കൂളിൽ മറ്റൊരു വിദ്യാർഥി കൂടി ജീവനൊടുക്കിയ നിലയിൽ; മരിച്ചത് പ്ലസ് വൺ വിദ്യാർഥി

ആലപ്പുഴ ചെന്നിത്തല നവോദയ സ്‌കൂളിൽ മറ്റൊരു വിദ്യാർഥിയെ കൂടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്ലസ് വൺ വിദ്യാർഥി അഭിഗീതിനെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. 

ഇന്ന് രാവിലെ കുട്ടി ക്ലാസിൽ വന്നിരുന്നു. ഇന്റർവെൽ സമയത്ത് റൂമിലേക്ക് പോയി. കുട്ടി തിരിച്ച് വരാത്തതിനെ തുടർന്ന് മറ്റ് വിദ്യാർഥികൾ മുറിയിൽ വന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിലെ ഉള്ളടക്കം പുറത്തുവന്നിട്ടില്ല. കായംകുളം സ്വദേശിയാണ് അഭിഗീത്. ഏതാനും മാസങ്ങൾക്ക് മുമ്പ് മറ്റൊരു വിദ്യാർഥിയെയും ചെന്നിത്തല നവോദയ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
 

See also  പിപി ദിവ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാത്തത് എന്തുകൊണ്ടാണെന്ന് കെ സുരേന്ദ്രൻ

Related Articles

Back to top button