Kerala

ജി സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം സിപിഎം അവസാനിപ്പിച്ചു; സ്ഥാനാർഥിയാക്കാൻ ശ്രമവുമായി കോൺഗ്രസ്

നേതൃത്വവുമായി ഇടഞ്ഞ മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം സിപിഎം അവസാനിപ്പിച്ചു. ആറ് ദിവസം കാത്തിരുന്നിട്ടും ജി സുധാകരന്റെ നിലപാടിൽ മാറ്റമില്ലാത്തതിനെ തുടർന്നാണ് തീരുമാനം. ഇതിനിടെ സുധാകരനെ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ കോൺഗ്രസും നീക്കമാരംഭിച്ചു

ജി സുധാകരന്റെ വാക്കിനായി കാത്തിരിക്കുകയാണ് കോൺഗ്രസ്. അമ്പലപ്പുഴ സീറ്റ് ഒഴിച്ചിട്ടാണ് കോൺഗ്രസിന്റെ സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നത്. സീറ്റ് പ്രതീക്ഷിച്ച് നിന്ന എഐ ഷുക്കൂർ അടക്കം ഇതോടെ കടുത്ത നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. 

കെസി വേണുഗോപാൽ അടക്കം ജി സുധാകരനെ ഫോണിൽ ബന്ധപ്പെട്ട് ചർച്ച നടത്തിയതായാണ് സൂചന. ആറ് പതിറ്റാണ്ടോളം സിപിഎമ്മുമായി ഉള്ള ബന്ധം സുധാകരൻ ഉപേക്ഷിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. പാർട്ടി അംഗത്വം പുതുക്കില്ലെന്ന് നേരത്തെ സുധാകരൻ പറഞ്ഞിരുന്നു.
 

See also  ബിനോയ് വിശ്വത്തിന് മറുപടിയുമായി കെഇ ഇസ്മായിൽ

Related Articles

Back to top button