Kerala

വിയോജിപ്പുമായി അഭിഭാഷക അസോസിയേഷൻ; ഹൈക്കോടതിയിൽ മീഡിയ റൂം തുറക്കാനുള്ള നീക്കം ഉപേക്ഷിച്ചു

കേരള ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്കായി മീഡിയ റൂം അനുവദിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ ഭാഗത്ത് നിന്നുണ്ടായ കടുത്ത എതിർപ്പിനെ തുടർന്നാണ് തീരുമാനം. മീഡിയ റൂം തുറക്കേണ്ടതില്ലെന്ന് അസോസിയേഷൻ ജനറൽ ബോഡി യോഗം തീരുമാനമെടുത്തു

ഹൈക്കോടതിയുടെ ഔദ്യോഗിക പരിപാടികൾ റിപ്പോർട്ട് ചെയ്യുന്നതിനും മാധ്യമപ്രവർത്തകർക്ക് കൃത്യമായ വിവരങ്ങൾ കൈമാറുന്നതിനും മീഡിയ ബ്രീഫിംഗ് സെന്റർ സ്ഥാപിക്കാനായിരുന്നു ഹൈക്കോടതി ഭരണവിഭാഗം ലക്ഷ്യമിട്ടിരുന്നത്. കോടതി നടപടികളുമായി ബന്ധപ്പെട്ട വാർത്തകൾ സുതാര്യമായി എത്തിക്കാൻ ഈ സംവിധാനം സഹായിക്കുമെന്നും വിലയിരുത്തലുണ്ടായിരുന്നു

ഇതിന്റെ ഭാഗമായാണ് ഹൈക്കോടതി അധികൃതർ അഭിഭാഷക അസോസിയേഷന്റെ അഭിപ്രായം തേടിയത്. നേരത്തെയും കോടതിയും മാധ്യമങ്ങളും തമ്മിലുണ്ടായ ചില തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് അഭിഭാഷക അസോസിയേഷൻ വിയോജിപ്പ് അറിയിച്ചത്.
 

See also  ഛത്തിസ്ഗഡിൽ അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകളുടെയും ജാമ്യാപേക്ഷ തള്ളി; ജയിലിൽ തുടരും

Related Articles

Back to top button