Kerala

ജി സുധാകരൻ ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നു, മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം; പരിഹസിച്ച് ബിജെപി

അമ്പലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരനെതിരെ ബിജെപി. സുധാകരൻ ഉണ്ടയില്ലാ വെടി പൊട്ടിക്കുകയാണെന്ന് ബിജെപി നോർത്ത് ജില്ലാ സെക്രട്ടറി പികെ ബിനോയി പരിഹസിച്ചു. തനിക്ക് ബിജെപിയുടെ 5000 വോട്ട് കിട്ടുമെന്ന സുധാകരന്റെ പരാമർശത്തിനാണ് മറുപടി. 

സുധാകരന്റേത് മലർപ്പൊടിക്കാരന്റെ ദിവാസ്വപ്‌നം മാത്രമാണെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരിയും പറഞ്ഞു. കെസി വേണുഗോപാൽ ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ വെച്ചാണ് തനിക്ക് ബിജെപിയുടെ 5000 വോട്ട് കിട്ടുമെന്ന് ജി സുധാകരൻ പറഞ്ഞത്. ഇത് കോൺഗ്രസിനെയും വെട്ടിലാക്കിയിരുന്നു

ആർഎസ്എസുകാരുടേതല്ല, മറിച്ച് സാധാരണ ബിജെപിക്കാരുടെ വോട്ടിന്റെ കാര്യമാണ് താൻ പറഞ്ഞതെന്ന് പിന്നീട് ജി സുധാകരൻ പ്രതികരിച്ചു. സ്ഥാനാർഥിയുടെ മികവ് നോക്കി ഇങ്ങനെ വോട്ട് കിട്ടാറുണ്ടെന്നും സുധാകരൻ പറഞ്ഞു. ബിജെപി-സിപിഎം ഡീൽ എന്ന ആരോപണം കോൺഗ്രസ് ശക്തമാക്കുമ്പോഴാണ് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി തനിക്ക് ബിജെപി വോട്ട് കിട്ടുമെന്ന് പറഞ്ഞത്‌
 

See also  ശബരിമല തീർഥാടകരുമായി പോയ കെഎസ്ആർടിസി ബസ് കുഴിയിലേക്ക് ചരിഞ്ഞു; ആർക്കും പരുക്കില്ല

Related Articles

Back to top button