Sports

വൈഭവ് സൂര്യവംശിക്ക് മുന്നിലെ വലിയ തടസ്സം മാറി; സീനിയർ ടീം അരങ്ങേറ്റം ഉടനുണ്ടാകുമോ

ഇന്ത്യൻ ക്രിക്കറ്റിലെ ടീനേജ് സ്റ്റാറാണ് വൈഭവ് സൂര്യവംശി. നിർഭയനായി ബാറ്റ് വീശുന്ന ഈ കൗമാര താരം ചെറിയ പ്രായത്തിൽ തന്നെ അടിച്ചുകൂട്ടിയത് നിരവധി റെക്കോർഡുകളാണ്. എന്നിട്ടും ഇന്ത്യൻ സീനിയർ ടീമിൽ എന്തുകൊണ്ട് വൈഭവിനെ എടുക്കുന്നില്ലെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. അതിന് പിന്നിലെ കാരണം വൈഭവിന് മുന്നിൽ വലിയൊരു തടസ്സം ഉണ്ടായിരുന്നു എന്നതാണ്

എന്നാൽ ആ തടസ്സവും വൈഭവ് പിന്നിട്ടിരിക്കുകയാണ്. 15ാം പിറന്നാൾ ആഘോഷിച്ചതോടെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനുള്ള കുറഞ്ഞ പ്രായപരിധി താരം പിന്നിട്ടു. ഇതോടെ ഇന്ത്യൻ സീനിയർ ടീം സെലക്ഷന് വൈഭവ് അർഹനായി. അന്താരാഷ്ട്ര മത്സരം കളിക്കുന്നതിന് ഐസിസി ഏർപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പ്രായപരിധി 15 വയസാണ്

ഒരു താരത്തിന് ദേശീയ ടീമിനെ അന്താരാഷ്ട്ര മത്സരങ്ങളിലോ ഐസിസി ടൂർണമെന്റിലോ പ്രതിനിധീകരിക്കണമെങ്കിൽ കുറഞ്ഞത് 15 വയസ് തികഞ്ഞിരിക്കണം. യുവതാരങ്ങളുടെ ശാരിരിക മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് ഈ നിയമം നടപ്പാക്കിയത്. ഇന്ന് 15 വയസ് തികഞ്ഞതോടെ ഇന്ത്യൻ ദേശീയ ടീമിലേക്ക് എപ്പോഴാണ് വൈഭവിന് വിളിയെത്തുക എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ
 

See also  രണ്ട് തവണ ചാന്‍സ് കിട്ടിയിട്ടും മുതലാക്കിയില്ല; ഹിറ്റ് മാന് ബാറ്റിംഗ് മറന്നോ...?

Related Articles

Back to top button