Kerala

ശരീരം കാണിച്ച് ഇന്‍റിമേറ്റ് സീൻ എടുക്കണം; എന്‍റെ വിഡിയോ എടുത്ത് പോൺ സൈറ്റിലിടാനായിരുന്നു അവരുടെ പദ്ധതി: രേണു സുധി

ആൽബം സംവിധായതൻ വിപിൻ ലാലിനെതിരേ ഗുരുതര ആരോപണവുമായി രേണു സുധി. ലിപ് ലോക്ക് ചെയ്യാനും ഇന്‍റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാനും നിർബന്ധിച്ചു എന്നാണ് രേണു പറയുന്നത്. തന്‍റെ വിഡിയോ എടുത്ത് പോൺസൈറ്റിൽ ഇടാനായിരുന്നു അവർ പദ്ധതിയിട്ടത്. ഒരു റിസോർട്ടിലായിരുന്നു ഷൂട്ട് പ്ലാൻ ചെയ്തിരുന്നതെന്നും അവിടെ മാധ്യമങ്ങളില്ലായിരുന്നെങ്കിൽ‌ തന്നെ കൊന്ന് കുഴിച്ചുമൂടുമായിരുന്നു എന്നാണ് രേണു പറയുന്നു. തന്റെ ആൽബം മുടങ്ങാൻ കാരണം രേണു ലഹരി ഉപയോ​ഗിച്ചതാണെന്നൊക്കെയുള്ള ആരോപണവുമായി വിപിൻ രം​ഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് രേണുവിന്റെ പ്രതികരണം.

‘‘വിപിൻ ലാൽ ഒരു വൃത്തികെട്ടവനാണ്. ദാസേട്ടനും ഞാനും ഒരുമിച്ച് അഭിനയിച്ച ‘കുണുങ്ങി കുണുങ്ങി’ എന്ന ആൽബത്തിന്റെ സെറ്റിൽ വെച്ചാണ് അയാളെ ആ​ദ്യമായി കാണുന്നത്. കഥ പറയാതെയാണ് പുതിയൊരു ആൽബമുണ്ടെന്ന് പറഞ്ഞ് അഡ്വാൻസ് അയച്ച് തന്ന് അതിലേക്ക് അയാൾ എന്നെ ക്ഷണിച്ചത്. നിർമാതാവ് ദുബായിലുള്ള ഒരു സ്ത്രീയാണെന്നും പറഞ്ഞു. മോഡേൺ ഡ്രസ്സാണ് ആൽബത്തിൽ ധരിക്കേണ്ടതെന്നും പറഞ്ഞു. വസ്ത്രങ്ങൾ അയച്ച് തന്നോളൂ. ഇട്ട് നോക്കി കംഫേർട്ടാണെങ്കിൽ മാത്രം ധരിച്ച് അഭിനയിക്കാമെന്നും പറഞ്ഞു. ആ സമയത്ത് ഞാൻ ദുബായിൽ ആയിരുന്നു. ആൽബം ഉണ്ടെന്ന് മാത്രമെ പറഞ്ഞിരുന്നുള്ളു. സീനൊന്നും വിവരിച്ച് തന്നിരുന്നില്ല. ഇയാൾ വോയ്സ് നോട്ട് അയയ്ക്കുമായിരുന്നു. പക്ഷേ തിരക്കായതുകൊണ്ട്, അതൊന്നും കേട്ടില്ല. കേട്ടന്നു വരുത്തി തീർക്കാൻ അതിനൊക്കെ ഞാൻ ലൈക്ക് ചെയ്തിരുന്നു. പക്ഷേ എന്നെ കരുതി കൂട്ടി ചതിക്കാൻ വേണ്ടി ശ്രമിച്ചതാണെന്ന് ഇവരെന്ന് പിന്നീട് എനിക്ക് മനസിലായി. – രേണു സുധി പറഞ്ഞു.

അവർ തന്ന വസ്ത്രങ്ങൾ ട്രയൽ ചെയ്തു നോക്കിയെങ്കിലും ഒട്ടും കംഫർട്ടായിരുന്നില്ല എന്നാണ് രേണു പറയുന്നത്. എന്താണ് സീനെന്ന് പറഞ്ഞ് തന്നിരുന്നില്ലെന്നും പാർട്ടി നടക്കുമ്പോൾ ഡാൻസ് കളിക്കണം എന്ന് മാത്രമാണ് പറഞ്ഞതെന്നും രേണു വ്യക്തമാക്കി.

“ഒരു റിസോർട്ടിൽ ആയിരുന്നു ഷൂട്ട്. അന്ന് മീഡിയ അവിടെ ഉണ്ടായിരുന്നതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു. അല്ലെങ്കിൽ അവർ എന്നെ കൊന്ന് കുഴിച്ചുമൂടുമായിരുന്നു. ഇറക്കം കുറഞ്ഞ ഒരു വസ്ത്രം തന്ന് ധരിക്കാൻ ആദ്യം വിപിനും ഭാര്യയും ആവശ്യപ്പെട്ടു. പക്ഷേ അവിടെ നടക്കുന്നതെല്ലാം വിപിന്റെ ഭാര്യ വിഡിയോ പിടിക്കുന്നുണ്ടായിരുന്നു. ശേഷം അയാൾ എന്നെ എടുക്കുന്ന സീൻ ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു. എനിക്ക് കംഫേർട്ട് അല്ലാത്തതിനാൽ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. എന്നിട്ടും അവർ നിർബന്ധിച്ചുകൊണ്ടിരുന്നു. ഞാൻ പക്ഷേ വഴങ്ങിയില്ല. “

“വയറിൽ മുന്തിരി വച്ച് വിപിൻ എന്ന ആൾ കടിച്ചെടുക്കുന്നത് പോലൊരു സീൻ ഷൂട്ട് ചെയ്യാമെന്ന് പിന്നീട് അവർ പറഞ്ഞു. അതിനും ഞാൻ വഴങ്ങിയില്ല. ലിപ് ലോക്ക് ചെയ്യാനും ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാനും അയാളും ഭാര്യയും നിർബന്ധിച്ചു. എന്റെ വിഡിയോ എടുത്ത് പോൺ സൈറ്റിൽ ഇടാനായിരുന്നു അവരുടെ പദ്ധതിയെന്ന് എനിക്ക് തോന്നുന്നു. എന്നെ അതിന് കിട്ടത്തില്ലെന്ന് അവർ പുറത്തിറക്കിയ വിഡിയോയിൽ തന്നെ ഞാൻ വ്യക്തമായി പറയുന്നുണ്ട്. ഷഫീന ബീവിക്കു കൊടുക്കാൻ വേണ്ടിയായിരുന്നു ഇതെല്ലാം അവർ ഷൂട്ട് ചെയ്തത്. ശരീരം കാണിച്ച് ഇന്റിമേറ്റ് സീൻ എടുക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. അതിന് ഞാൻ വഴങ്ങിയില്ല. ഇനി അത് സിനിമയാണെങ്കിൽപോലും അത്തരമൊരു വസ്ത്രം ധരിച്ച് ഞാനൊരിക്കലും അഭിനയിക്കില്ല.”

See also  പടിയൂർ ഇരട്ടക്കൊലപാതകം: പ്രതി പ്രേംകുമാറിനെ കേദാർനാഥിൽ മരിച്ച നിലയിൽ കണ്ടെത്തി

താൻ ലഹരി ഉപയോഗിച്ചതുകൊണ്ടാണ് ആൽബം മുടങ്ങിയത് എന്ന ആരോപണത്തിനും രേണു മറുപടി പറഞ്ഞു. “അവർ ആരോപിക്കുന്നത് പോലെ ഞാൻ അന്നേ ദിവസം മദ്യപിക്കുകയോ സി​ഗരറ്റ് വലിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെയെങ്കിൽ അവർ തെളിവ് കൊണ്ടുവരട്ടെ. ഭക്ഷണം പോലും അവർ എനിക്ക് വാങ്ങി തന്നില്ല. മദ്യവും മയക്ക് മരുന്നും കഴിച്ചിട്ടില്ല. ദുബായിൽ പോകുമ്പോഴോ കസിൻസിന് ഒപ്പമോ മാത്രമാണ് ഞാൻ മദ്യപിക്കാറുള്ളത്. ഇവർ പറഞ്ഞ അടുത്ത സീൻ ആണ് അതിലും ഭീകരം, ഞാൻ മദ്യം കഴിച്ചതുപോലെ അഭിനയിച്ച് ഇയാളെ ശരീരത്തിലേക്ക് ചേർത്തുവച്ച് ഉമ്മ വയ്ക്കണം. അപ്പോഴും ഇതൊന്നും നടക്കില്ലെന്ന് പറഞ്ഞു. കതകടച്ച് കുറ്റിയിട്ടാണ് അവർ എന്നോടിതെല്ലാം സംസാരിച്ചത്. ആദ്യം ഞാനൊന്ന് ഭയന്നു. എന്തോ ഒരു ധൈര്യം സംഭരിച്ചാണ് പുറത്ത് വന്നത്. രക്ഷകരായത് മീഡിയക്കാരാണ്. അല്ലെങ്കിൽ അവർ എന്നെ കൊന്നേനെ. അവസാനം ഞാൻ ഈ മീഡിയക്കാരോട് പോയി പരാതി പറയുകയായിരുന്നു. പക്ഷേ ഇയാൾ അതൊന്നും സമ്മതിക്കാൻ തയാറല്ലായിരുന്നു.” – രേണു പറഞ്ഞു.

Related Articles

Back to top button