Kerala

പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

തിരുവനന്തപുരം: ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധത്തിൽ ജീവന് സുരക്ഷ ആവശ്യപ്പെട്ടു കെഎസ്ഇബി ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകി. ആലുവ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറാണ് പരാതി നൽകിയത്. രാത്രി സമയത്ത് ജീവനക്കാരുടെയും ഓഫീസിൻ്റെയും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സർക്കിൾ ഇൻസ്പെക്ടർക്ക് ബോർഡ് അധികൃതർ കത്ത് നൽകുകയായിരുന്നു.

കറന്റ് പോകുന്നതോടെ ജനങ്ങളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പരാതി നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് ലോഡ് പ്രഖ്യാപിച്ച സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഉൾപ്പെടെ ശക്തമായ പ്രതിഷേധമാണ് നിലനിൽക്കുന്നത്.

അതേസമയം, ഇന്നലെ മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡിങ് അധിക നാൾ വേണ്ടി വരില്ലെന്ന് കെഎസ്ഇബി അറിയിച്ചു. നിലവിൽ 200 മെഗാവാട്ടിൻറെ കുറവ് മാത്രമാണുള്ളതെന്നും കൂടംകുളം നിലയത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്നുമാണ് കെഎസ്ഇബി അറിയിക്കുന്നത്.

See also  ഓൺലൈൻ വാർത്താ രംഗത്ത് ജിഎൻഐയുടെയും മീഡിയോളജിയുടെയും സേവനം വിലമതിക്കാനാവാത്തത്

Related Articles

Back to top button