Kerala

ഇന്ത്യ വിളിക്കുന്നു… മൗനമായിരിക്കാനാകില്ല; ഭരണഘടനാ സംരക്ഷണത്തിനായി മുഖ്യമന്ത്രി ഡൽഹി സമരത്തിലേക്ക്

തിരുവനന്തപുരം: ഡൽഹി സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ. നാളെ രാം ലീല മൈതാനിയിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു. ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ മൗനമായി ഇരിക്കാനാകില്ല.

”ഇന്ത്യ വിളിക്കുന്നു. ജനാധിപത്യത്തെയും ഭരണഘടനയെയും വോട്ടവകാശത്തെയും സംരക്ഷിക്കുന്നതിനായി, ലക്ഷക്കണക്കിന് പൗരന്മാർക്കൊപ്പം അണിചേരാൻ നാളെ ഞാൻ ന്യൂഡൽഹിയിലെ രാംലീല മൈതാനത്തുണ്ടാകും. ഇതൊരു സാധാരണ പ്രതിഷേധം മാത്രമല്ല; ജനാധിപത്യം ഭീഷണി നേരിടുമ്പോൾ ഞങ്ങൾ നിശബ്ദരായിരിക്കില്ല എന്ന ഉറച്ച പ്രഖ്യാപനമാണിത്.. നമുക്ക് ഡൽഹിയിലേക്ക് പോകാം. നവംബർ 1. രാംലീല മൈതാനം”- മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.

എസ്‌ഐആർ വിഷയത്തിൽ സെപ്റ്റംബർ 30ന് ചേർന്ന ഇന്ത്യാ സഖ്യയോഗത്തിലാണ് സംയുക്ത പ്രക്ഷോഭ പരിപാടികൾക്ക് അന്തിമരൂപം നൽകിയത്. റാലികളും ജനാധിപത്യം സംരക്ഷിക്കാനുള്ള മാർച്ചുകളും ഉൾപ്പെടുന്നതാണ് സംയുക്ത കർമപദ്ധതി. ഇവിഎമ്മുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന കാര്യത്തിൽ എല്ലാ പാർട്ടികളും യോജിച്ചതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അന്ന് പറഞ്ഞിരുന്നു. നവംബർ ഒന്നിന് ഡൽഹിയിൽ വൻ റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

See also  മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയം നീട്ടി; ഒക്ടോബർ 25 വരെ ചെയ്യാം

Related Articles

Back to top button