Kerala

സംസ്ഥാനത്ത് പവർ കട്ടില്ല, ഉള്ളത് പവർ ഫെയിലിയർ; കുറച്ചുദിവസം കൂടി സഹിക്കേണ്ടിവരും: വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് പവർ കട്ടില്ലെന്നും പവർ ഫെയിലിയർ ഉണ്ടാകുന്നുണ്ടെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അറ്റകുറ്റ പണി നടക്കുന്നത് കൊണ്ടാണ്ട് പവർ ഫെയിലിയർ ഉണ്ടാകുന്നത്, കുറച്ചുദിവസം കൂടി പ്രയാസമുണ്ടാകും. ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കറന്‍റ് പോവുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. ഈ വിഷയത്തിൽ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ഇപ്പോൾ വിശദീകരണവുമായി വൈദ്യുതി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, കെപിസിസി അധ്യക്ഷൻ മാറുമോ എന്നതിൽ ഹൈക്കമാൻഡ് ആണ് തീരുമാനിക്കേണ്ടതെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. ഇപ്പോൾ രണ്ടും നന്നായി മുന്നോട്ടു പോവുന്നുണ്ട്. എന്നിരുന്നാലും പുതിയ ഒരാൾ കെപിസിസി പ്രസിഡന്‍റായി വരുന്നതാണ് കൂടുതൽ നല്ലതെന്നും അദ്ദേഹം പറഞ്ഞു.

See also  ദീപക് ഉപദ്രവിച്ചെന്ന് ഷിംജിത മുസത്ഫ പരാതി ഉന്നയിച്ചിട്ടില്ല, സിസിടിവി ദൃശ്യങ്ങളിലും ഒന്നുമില്ല: ബസ് ജീവനക്കാർ

Related Articles

Back to top button