Kerala

ഹയർസെക്കൻഡറി പരീക്ഷാ ഫലം: പ്ലസ് ടു 77.97%: വിഎച്ച്എസ്‌ഇ 72.49 % വിജയം

തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷയിൽ 77.97 ശതമാനം വിജയം. 1990 സ്കൂളുകളിൽ നിന്ന് റെഗുലർ വിഭാഗത്തിൽ 3,72,423 പേർ പരീക്ഷ എഴുതിയതിൽ 2,90,398 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 30561 പേർക്കാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷം 77.81 ശതമാനമായിരുന്നു വിജയം. വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിച്ചു.

പരീക്ഷയെഴുതിയ 86.89 ശതമാനം പെൺകുട്ടികളും വിജയിച്ചപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം 68.41ശതമാനമാണ്. വിജയശതമാനം ഏറ്റവും കൂടിയ ജില്ല ഇടുക്കിയാണ്. ഏറ്റവും കുറഞ്ഞ ജില്ല കാസർഗോഡാണ്. അറുപതു പേരാണ് മുഴുവൻ മാർക്കും നേടി വിജയിച്ചിരിക്കുന്നത്.

ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ ഫലവും പ്രഖ്യാപിച്ചു. 72.82 ശതമാനമാണ് വിജയം.

വിഎച്ചഎസ്‌ഇയിൽ 389 ക്യാംപുകളിലായി നടത്തിയ പരീക്ഷകളിൽ 72.49 ശതമാനം പേർ വിജയം നേടി.

ആദ്യം മേയ് 22 ന് പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരുന്നത്. പിന്നീടത് 26 ലേക്ക് മാറ്റുകയായിരുന്നു. ഫലപ്രഖ്യാപത്തിന് ശേഷം ഔദ്യോഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാവും. results.Kerala.gov.in, results.kite.kerala.gov.in നമ്മുടെ കേരളം ആപ്പ് എന്നിവയിലൂടെ ഫലം ലഭ്യമാവും.

ജൂൺ 29 മുതൽ ജൂലൈ 3 വരെ ഇംപ്രൂവ്മെന്‍റ്, സേ പരീക്ഷകൾ എഴുതാൻ അവസരം ലഭിക്കും.

See also  രത്തൻ യു. കേൽക്കറുടെ നിയമനം തിരഞ്ഞെടുപ്പ് വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു; കോൺഗ്രസിന്റേത് ഇരട്ടത്താപ്പെന്ന് സിപിഐഎം

Related Articles

Back to top button