Kerala

പെരിയ ദേശീയപാത സർവീസ് റോഡിൽ വൻ ഗർത്തം; അപകടഭീഷണിയുയർത്തി തകർന്ന റോഡ്‌

കാസർഗോഡ്: പെരിയയിൽ ദേശീയപാത സർവീസ് റോഡിൽ വൻ ഗർത്തം. ഇന്ന് രാവിലെ എട്ടരയോടെ കാഞ്ഞങ്ങാട് നിന്ന് കാസർ‌ഗോഡേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവറാണ് ഗർത്തം കണ്ടത്. ബസിന് മുന്നോട്ട് പോവാനാവാതെ വന്നതോടെ വസ് നിർത്തിയിട്ടു. ഇതോടെ കേന്ദ്ര സർവകലാശാല മുതൽ പെരിയ ബസ് സ്റ്റോപ്പ് വരെ ഗതാഗതം തടസമുണ്ടായി.

ബസും പിന്നാലെ വന്ന വാഹനങ്ങൾ പുറകോട്ടെടുത്ത് ദേശീയപാതയിൽ കയറിയാണ് യാത്ര തുടർന്നത്. കെഎസ്ആർടിസി ബസും ഇതേ രീതിയിൽ ദേശീയ പാതയിൽ കയറുകയായിരുന്നു. വിവരമറിഞ്ഞ് ദേശീയപാത‌ നിർമാണ കമ്പനി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഓവുചാൽ നിർമാണത്തിലെ അപാകതയാണ് റോഡ് തകരാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ശാസ്ത്രീയമായല്ല സർവീസ് റോഡ് നിർ‌മാണമെന്നും ആരോപണം ഉയരുന്നുണ്ട്

See also  ടിപി വധക്കേസ് പ്രതികളുടെ പരസ്യ മദ്യപാനം; കേസെടുക്കാൻ നിയമോപദേശം തേടി പോലീസ്

Related Articles

Back to top button