Kerala

ഓപ്പറേഷൻ തൂഫാൻ; പയ്യന്നൂരിൽ ജ്യോതിഷാലയത്തിന്റെ മറവിൽ കഞ്ചാവ് വില്പന: ജ്യോത്സ്യൻ പിടിയിൽ

കണ്ണൂർ: ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ പോലീസ് നടത്തിയ വിപുലമായ പരിശോധനയിൽ കണ്ണൂർ പയ്യന്നൂരിൽ കഞ്ചാവുമായി ജ്യോത്സ്യൻ പിടിയിലായി. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം ജ്യോതിഷാലയം നടത്തിവരുന്ന കാങ്കോൽ വടശ്ശേരി സ്വദേശി പെരികമന ഇല്ലത്തെ ശ്രീനാഥ് (40) ആണ് പോലീസിന്റെ പിടിയിലായത്.

ഇദ്ദേഹം നടത്തുന്ന ജ്യോതിഷാലയത്തിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകുന്നേരത്തോടെ പയ്യന്നൂർ സബ് ഇൻസ്പെക്ടർ പി.വി. അനുശ്രീയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസാഫും സംയുക്തമായാണ് ഇവിടെ പരിശോധന നടത്തിയത്.

ജ്യോതിഷാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമരിലെ അലമാരയിൽ പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിൽ 5.77 ഗ്രാം കഞ്ചാവാണ് മുറിയിലെ ചുമർ അലമാരയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

See also  സംസ്ഥാനത്ത് പുതിയ മദ്യവിപണി; വീര്യം കുറഞ്ഞ മദ്യത്തിന് പ്രത്യേക നികുതി ഘടന പ്രഖ്യാപിച്ചു

Related Articles

Back to top button