Kerala

കോൺഗ്രസുമായി സഖ്യമില്ല; ഹരിയാനയിൽ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് എഎപി

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് എഎപി. കോൺഗ്രസുമായി സഖ്യചർച്ചകൾ നടക്കുന്നതിനിടെയാണ് 20 പേരുടെ ആദ്യപട്ടിക പുറത്തു വിട്ടത്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിംഗ് ഹൂഡ മത്സരിക്കുന്ന ഗഢി സംപ്ല കിലോയിലും ഗുസ്തി താരം വിനേഷ് ഫോഗട്ട് മത്സരിക്കുന്ന ജുലാനയിലും ആം ആദ്മി പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.

വോട്ട് വിഭജിച്ചുപോകരുതെന്നും സഖ്യമായി മത്സരിക്കാനുള്ള സാധ്യത തേടണമെന്നും കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ രാഹുൽഗാന്ധി ആവശ്യപ്പെട്ടിരുന്നു. രാഹുലിന്റെ നിർദേശത്തെ എഎപി സ്വാഗതം ചെയ്തിരുന്നു.

തുടർന്ന് കോൺഗ്രസുമായി എഎപി സീറ്റ് വിഭജന ചർച്ചകൾ ആരംഭിക്കുകയും ചെയ്തിരുന്നു. 20 സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട എഎപിക്ക് അഞ്ചു സീറ്റ് നൽകാനെ കഴിയൂവെന്നാണ് കോൺഗ്രസ് നിലപാട്.

 

The post കോൺഗ്രസുമായി സഖ്യമില്ല; ഹരിയാനയിൽ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് എഎപി appeared first on Metro Journal Online.

See also  കൊല്ലത്ത് സർപ്പക്കാവ് അടിച്ചു തകർത്തു, ശിവപ്രതിഷ്ഠ മോഷ്ടിച്ചു; ബിജെപി സ്ഥാനാർഥിയുടെ ഭർത്താവ് പിടിയിൽ

Related Articles

Back to top button