Kerala

ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടന; എഡിജിപിയുടെ കൂടിക്കാഴ്ചയിൽ തെറ്റില്ല: സ്പീക്കർ ഷംസീർ

എഡിജിപി അജിത് കുമാറിനെ പിന്തുണച്ച് സ്പീക്കർ എഎൻ ഷംസീർ. ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണ്. എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിൽ തെറ്റില്ലെന്ന് ഷംസീർ പറഞ്ഞു

ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ഒരു ആർഎസ്എസ് നേതാവിനെ കാണുന്നു. സുഹൃത്താണ് കൂട്ടിക്കൊണ്ടുപോയതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. ഇത് ഗൗരവമായി എടുക്കേണ്ട കാര്യമില്ല

ഫോൺ ചോർത്തിയെന്ന അൻവറിന്റെ ആരോപണം അഭ്യൂഹമാണ്. ഒരു സർക്കാർ സംവിധാനത്തിൽ ഇങ്ങനെ നടക്കുമെന്ന് തോന്നുന്നില്ല. മാധ്യമപ്രവർത്തകർക്ക് എന്നാണ് അൻവറിനോട് മൊഹബത്ത് തോന്നിയതെന്നും ഷംസീർ ചോദിച്ചു.

The post ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടന; എഡിജിപിയുടെ കൂടിക്കാഴ്ചയിൽ തെറ്റില്ല: സ്പീക്കർ ഷംസീർ appeared first on Metro Journal Online.

See also  എം.എൽ.എമാർ സജീവമാകണം; നിയമസഭയുടെ അവസാന സമ്മേളനത്തെ ഗൗരവത്തോടെ കാണണം: മുഖ്യമന്ത്രി പിണറായി വിജയൻ

Related Articles

Back to top button