Kerala

ഇ പി ജയരാജനെതിരെ അന്വേഷണം എസ്‌ഐടിക്ക്

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിനുള്ളിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന പരാതിയിൽ സി.പി.എം നേതാവ് ഇ.പി. ജയരാജനെതിരെ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം ആരംഭിക്കും. കേസ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി എഴുതിത്തള്ളാൻ പോലീസ് സമർപ്പിച്ച റിപ്പോർട്ട് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയതിന് പിന്നാലെയാണ് സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയത്.

​2022 ജൂൺ 13-ന് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. സ്വർണ്ണക്കടത്ത് വിവാദ പശ്ചാത്തലത്തിൽ വിമാനത്തിനുള്ളിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദും ആർ.കെ നവീൻകുമാറും മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചിരുന്നു. ഈ സമയത്ത് വിമാനത്തിലുണ്ടായിരുന്ന ഇ.പി ജയരാജൻ തങ്ങളെ ക്രൂരമായി മർദ്ദിക്കുകയും തള്ളിയിടുകയും ചെയ്തു എന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതി.

​നേരത്തെ ഈ കേസിൽ തെളിവുകളില്ലെന്ന് കാണിച്ച് പോലീസ് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ഫർസീൻ മജീദ് ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. വിമാനത്തിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം കൃത്യമായി പരിശോധിച്ച് വിശദമായ തുടരന്വേഷണം നടത്താൻ കോടതി പോലീസിന് കർശന നിർദ്ദേശം നൽകി. ഇതേത്തുടർന്നാണ് ഇപ്പോൾ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ (SIT) രൂപീകരിച്ചിരിക്കുന്നത്.

See also  തൃശ്ശൂരിൽ പോലീസിന് നേരെ ഗുണ്ടകളുടെ ആക്രമണം; നാല് പോലീസുകാർക്ക് പരുക്ക്, വാഹനങ്ങൾ തകർത്തു

Related Articles

Back to top button