Kerala

യു.ഡി.എഫ് സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് എൽ.ഡി.എഫ്; പ്രത്യക്ഷ സമരത്തിലേക്ക്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ (PM SHRI) സ്കൂൾ പദ്ധതിയുമായി സംസ്ഥാനത്തെ പുതിയ യു.ഡി.എഫ് സർക്കാർ മുന്നോട്ട് പോകുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷമായ എൽ.ഡി.എഫ്. പദ്ധതി നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വരും ദിവസങ്ങളിൽ പ്രത്യക്ഷ സമരപരിപാടികളിലേക്ക് ഇറങ്ങാനാണ് ഇടതുമുന്നണിയുടെ തീരുമാനം.

​കേന്ദ്രത്തിന്റെ വിദ്യഭ്യാസ നയങ്ങൾ കേരളത്തിൽ അടിച്ചേൽപ്പിക്കാൻ യു.ഡി.എഫ് സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് എൽ.ഡി.എഫ് ആരോപിച്ചു. അതേസമയം, മുൻ എൽ.ഡി.എഫ് സർക്കാരാണ് പദ്ധതിക്കായി കേന്ദ്രവുമായി ധാരണാപത്രം ഒപ്പിട്ടതെന്നും അതിനാൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ തങ്ങൾ നിർബന്ധിതരാവുകയാണെന്നുമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയത്. എന്നാൽ മുൻ സർക്കാർ തുകയൊന്നും കൈപ്പറ്റിയിട്ടില്ലെന്നും സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ യു.ഡി.എഫ് ബി.ജെ.പിക്ക് മുന്നിൽ പൂർണ്ണമായി കീഴടങ്ങുകയാണെന്നും സി.പി.എം പ്രതികരിച്ചു.

​സംസ്ഥാനത്തിന്റെ പാഠ്യപദ്ധതി സ്വയംഭരണാവകാശത്തിന്മേലുള്ള കടന്നുകയറ്റമായി ഇതിനെ കാണുന്ന ഇടതുമുന്നണി, വിദ്യഭ്യാസ മേഖലയിലെ കേന്ദ്ര ഇടപെടലുകൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കാനാണ് ഒരുങ്ങുന്നത്.

See also  ആഗ്രഹവും പ്രതീക്ഷയും എൽഡിഎഫ് ഭരണത്തിൽ വരണമെന്നാണ്; യുഡിഫ് വന്നാൽ കലഹം ഉറപ്പ്: വെള്ളാപ്പള്ളി നടേശൻ

Related Articles

Back to top button