Kerala

വിഴിഞ്ഞം തുറമുഖത്തിൻ്റെ പേരിൽ വൻ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൻ്റെ പേര് പറഞ്ഞ് വൻ തട്ടിപ്പ്. 300 കോടി രൂപയുടെ ടെൻഡർ ലഭിച്ച വ്യാജ രേഖ ചമച്ചാണ് തട്ടിപ്പ്. സംഭവത്തിൽ വിഴിഞ്ഞം ഇൻ്റർനാഷണൽ സീ പോർട്ട് ലിമിറ്റേഡ് പരാതി നൽകി. മലപ്പുറം സ്വദേശി സൽമാൻ ഫാരിസിനെതിരെ പൊലീസ് കേസെടുത്തു.

തട്ടിപ്പിനായി വിഎൽസിഎല്ലിന്റെ പേരിൽ വ്യാജ കരാർ രേഖയുണ്ടാക്കി‌. സംസ്ഥാന സർക്കാരിന്റെ പേരിൽ ടെൻഡർ ക്ഷണിച്ചാണ് തട്ടിപ്പ് നടത്താൻ നീക്കം നടത്തിയത്. മുൻ വിഴിഞ്ഞം സിഎംഡിയായിരുന്ന ദിവ്യ എസ്. അയ്യരുടെ പേരും വ്യാജ രേഖയിൽ പരാമർശിക്കുന്നുണ്ട്. തമ്പാനൂർ പൊലീസാണ് കേസെടുത്തത്. വിശദമായ അന്വേഷണം ആരംഭിച്ചു.

See also  എ പി വിഭാഗം നേതാവ് അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍; നാമനിര്‍ദേശം ചെയ്തത് മുക്കം ഉമര്‍ ഫൈസി

Related Articles

Back to top button