Movies

മൂന്ന് വർഷത്തിന് ശേഷം ദിലീപിന്‍റെ ബാന്ദ്ര ഒടിടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദിലീപ് ചിത്രം ബാന്ദ്ര ഒടിടിയിലേക്ക് എത്തുന്നു. ഈ മാസം 13ന് സീ ഫൈവിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രം തിയെറ്ററിൽ വമ്പൻ പരാജയമാവുകയായിരുന്നു.

വമ്പൻ ഹൈപ്പോടെ തിയെറ്ററിൽ എത്തിയ ചിത്രമാണ് ബാന്ദ്ര. എന്നാൽ വൻ പരാജയമാണ് ചിത്രം ഏറ്റുവാങ്ങിയത്. മുബൈയിലെ ഗ്യാങ്സ്റ്ററായ അലക്സാണ്ടർ ഡൊമിനിക് എന്ന ആലയായാണ് ദിലീപ് ചിത്രത്തിൽ എത്തിയത്. സൂപ്പർതാരം തമന്ന ഭാട്ടിയയാണ് ചിത്രത്തിൽ നായികയായി എത്തിയത്. തമന്നയുടെ ആദ്യ മലയാളം ചിത്രമായിരുന്നു.

35 കോടി കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രത്തിൽ നിന്ന് തിരിച്ചുകിട്ടിയത് മൂന്ന് കോടി രൂപയാണെന്നും നിർമാതാവായ അജിത് വിനായക വെളിപ്പെടുത്തിയിരുന്നു. ഷാജി കൈലാസിന്‍റെ മകൻ ജഗൻ സംവിധാനം ചെയ്യുന്ന നീക്കമാണ് ദിലീപിന്‍റേതായ പുതിയ ചിത്രം.

See also  ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഇനി ഒടിടിയിൽ കാണാം; സ്ട്രീമിങ് തീയതി എത്തി

Related Articles

Back to top button