Kerala

അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ തല്ലിയൊടിച്ചു; സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: സ്കൂളിൽ വെച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടിയിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടി ക്ലാസിൽ സംസാരിച്ചു എന്ന് പറഞ്ഞായിരുന്നു അധ്യാപകന്റെ ക്രൂരത.

​തന്റെ കൈക്ക് കഠിനമായ വേദനയുണ്ടെന്ന് കുട്ടി കരഞ്ഞു പറഞ്ഞിട്ടും അധ്യാപകനോ സ്കൂൾ അധികൃതരോ ആദ്യം ഇത് കാര്യമാക്കിയില്ലെന്നാണ് ലഭിക്കുന്ന വിവരം. വേദനകൊണ്ട് പുളഞ്ഞ കുട്ടിയെ മണിക്കൂറുകളോളം സ്കൂളിൽ തന്നെ ഇരുത്തുകയും ചെയ്തു. പിന്നീട് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും, തുടർന്ന് ആശുപത്രിയിൽ എത്തിച്ച് എക്സ്റേ എടുത്തു നോക്കിയപ്പോഴാണ് കൈക്ക് ഒടിവുണ്ടെന്ന് കണ്ടെത്തിയത്.

​സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അധ്യാപകനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ചൈൽഡ് ലൈനും പോലീസും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടികൾക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

See also  സർക്കാരിനെ കുറിച്ച് സിപിഎം പ്രവർത്തകർക്കും അതൃപ്തി; അതിന്റെ തെളിവാണ് ഇപിയുടെ പുസ്തകമെന്ന് സതീശൻ

Related Articles

Back to top button