Kerala

വൈദ്യുതി പ്രതിസന്ധിയിൽ യുഡിഎഫ് സർക്കാരിനെ വിമർശിക്കാനില്ല; സംസ്ഥാന സർക്കാരിനെ പ്രകീർത്തിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിയിൽ യുഡിഎഫ് സർക്കാരിനെ വിമർശിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. വൈദ്യുതി പ്രതിസന്ധിയിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കാനില്ലെന്നും ഈ ഒരു അവസ്ഥയിലേക്കെത്തിയതിൽ മുൻസർക്കാരുകൾക്കും ഉത്തരവാദിത്തവുമുണ്ടെന്നും പറഞ്ഞ അദ്ദേഹം യുഡിഎഫ് സർക്കാരിനെ വിമർശിക്കാൻ സമയമായിട്ടില്ലെന്നും പറഞ്ഞു.

കഴിഞ്ഞ പത്തുവർഷത്തിനിടെ ഇങ്ങനെയൊരു പ്രതിസന്ധിയുണ്ടായിട്ടില്ലല്ലോ എന്ന ചോദ്യത്തിന് കഴിഞ്ഞ പത്തുവർഷം എന്തൊക്കെ ഉണ്ടായി എന്നുകൂടി പറയണമെന്നായിരുന്നു മറുപടി. വിമർശിപ്പിക്കണം എന്ന രീതിയിലുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിനുപിന്നിൽ ദുഷ്ടലാക്കുണ്ടെന്ന വിമർശനവും അദ്ദേഹം നടത്തി.

കഴിഞ്ഞദിവസവും സംസ്ഥാനസർക്കാരിനെ അദ്ദേഹം പ്രശംസിച്ചിരുന്നു. സംസ്ഥാന സർക്കാരിൽ നിന്ന് മുൻപില്ലാത്ത വിധം പിന്തുണ തനിക്ക് ലഭിക്കുന്നുണ്ടെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. മുഖ്യമന്ത്രി അടക്കമുള്ളവരെ ഏത് കാര്യത്തിനും സമീപിക്കാം. സംസ്ഥാനത്തേക്ക് കേന്ദ്ര പദ്ധതികളെത്തുന്നതിന് ഇത് അനുകൂലമാകുമെന്നുമാണ് തൃശൂരിൽ വിവിധ പരിപാടികൾക്കെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. റിപ്പോർട്ടർ ടിവിയിലെ പൊലീസ് റെയ്ഡ് സ്വാഭാവിക നടപടിയാണ്. നികുതി നൽകുന്ന പൗരനില്ലാത്ത എന്താണ് മാദ്ധ്യമപ്രവർത്തകർക്കുള്ളത്. ഫോൺ വാങ്ങിവച്ച് തന്നെയാണ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുക എന്നും അദ്ദേഹം പറഞ്ഞിരുന്നു.

See also  ബിജെപിയിൽ ജാതി വിവേചനം നേരിട്ടു; രാജീവ് ചന്ദ്രശേഖറിന് ബിസിനസ്സ് മൈൻഡ്: തുറന്നടിച്ച് ഡോ. ടി.എൻ. സരസു

Related Articles

Back to top button