Kerala

അഴിമതിയാരോപണം; മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു

തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണത്തെ തുടർന്ന് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു. നിലവിൽ യൂണിയനിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരിക്കുകയാണ്. പരാതികളിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര നടപടി.

എൽഡിഎഫ് ഭരണസമിതിക്ക് കീഴിലായിരുന്നു തിരുവനന്തപുരം മേഖല യൂണിയൻ പ്രവർത്തിച്ചിരുന്നത്. മിൽമ ഡയറക്റ്റർ ബോർഡ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാർ നടപടി.

എന്നാൽ, ഈ യൂണിയൻ പിരിച്ചുവിടൽ നടപടി പൂർണമായും രാഷ്ട്രീയ പ്രേരിതമാണെന്നാണ് എൽഡിഎഫ് പറ‍യുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരിക്കുന്നതും വിമർശനം ഉയരുന്നു.

See also  ശബരി എക്‌സ്പ്രസ് ഇനിമുതൽ സൂപ്പർഫാസ്റ്റ് ട്രെയിൻ

Related Articles

Back to top button