Kerala

വീണ്ടും അവഗണിച്ച് കേന്ദ്രം; എസ്.ഡി.ആർ.എഫ് ഫണ്ട് അനുവദിച്ച പട്ടികയിൽ കേരളമില്ല

തിരുവനന്തപുരം: പ്രളയ ബാധിത സംസ്ഥാനങ്ങൾക്ക് എസ് ഡി ആർ എഫ് ഫണ്ട് (സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ട്- പ്രളയ, മണ്ണിടിച്ചിൽ ബാധിത സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന ധനസഹായം) അനുവദിച്ച് കേന്ദ്രസർക്കാർ. 2117.85 കോടിരൂപയാണ് കേന്ദ്രം മുൻകൂട്ടി അനുവദിച്ചത്. അരുണാചൽ പ്രദേശ്, ആസാം എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിതല സമിതിയെയും നിയോഗിച്ചു. എന്നാൽ ഫണ്ട് അനുവദിക്കുന്നതിൽ ഉൾപ്പെടെ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. വയനാട് ദുരന്തത്തിൽ കേന്ദ്രം വേണ്ടത്ര സഹായം അനുവദിക്കാത്തത് കടുത്ത ആക്ഷേപത്തിന് ഇടയാക്കിയിരുന്നു.

അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞദിവസമുണ്ടായ മിന്നൽ പ്രളയത്തിൽ കടുത്ത നാശനഷ്ടമാണുണ്ടായത്. ഒമ്പതുപേരാണ് ഇതുവരെ മരിച്ചത്. എട്ടുപേരെ കാണാതായി. പത്തനംതിട്ട, കോട്ടയം ഉൾപ്പെടെയുള്ള പല ജില്ലകളിലെയും താഴ്ന്ന സ്ഥലങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. മഴ കടുത്ത നാശംവിതച്ച പത്തനംതിട്ടയിൽ 1600 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. സംസ്ഥാനത്തൊട്ടാകെ 209 ക്യാമ്പുകളിലായി 5792 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ക്യാമ്പുകളിൽ ഭക്ഷണവും മരുന്നും കിട്ടുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. കാര്യങ്ങൾ ഏകാേപിക്കാനുള്ള സർക്കാർ സംവിധാനം പരാജയപ്പെട്ടെന്നും ആക്ഷേപമുണ്ട്. ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയസമാനമായ സാഹചര്യം നേരിടാൻ റവന്യൂ വകുപ്പ് കാര്യക്ഷമമാകണമെന്ന് ഭരണപക്ഷ അംഗമായ ആറന്മുള എംഎൽഎ അബിൻ വർക്കിതന്നെ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, സംസ്ഥാനത്ത് ശക്തമായ മഴയിൽ പറയത്തക്ക അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് റവന്യൂമന്ത്രി എപി അനിൽകുമാർ പറഞ്ഞത്. നിലവിൽ എല്ലാം നിയന്ത്രണവിധേയമാണെന്നും ദുരിതബാധിതർക്ക് പരാമാവധി സഹായം സർക്കാ‌ർ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

See also  ലഹരിവിരുദ്ധ ദൗത്യത്തിന്റെ ആഗോള പ്രചാരണത്തിന് തുടക്കം

Related Articles

Back to top button