Kerala

സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: പിണറായി വിജയൻറെ മകൾ വീണയുടെ വീട്ടിൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട പരിശോധനയ്‌ക്കെത്തിയ ഇഡി ഉദ്യഗോസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളായ സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷകൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇന്ന് 7 പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.

ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത്. ജാമ്യപേക്ഷയെ  സർക്കാരും ഇഡിയും കോടതിയിൽ എതിർക്കും.  നടപടിക്രമം പാലിച്ചല്ല അറസ്റ്റെന്നും, അറസ്റ്റിനുള്ള കാരണം പോലീസ് അറിയിച്ചില്ലെന്നും, പ്രതികളുടെ തിരിച്ചറിയലും നടപടിക്രമങ്ങൾ പാലിച്ചല്ല നടന്നതെന്നും, മാധ്യമചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നും, അനാവശ്യമായാണ് ബിഎൻഎസ് 109 വകുപ്പ് ചുമത്തിയതെന്നുമാണ് പ്രതികൾ വാദിക്കുന്നത്. 

അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാരകായുധങ്ങളുമായി എത്തിയാണ് സിപിഎം പ്രവർത്തകർ തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് ഇഡി ഉദ്യോഗസ്ഥരുടെ വാദം.  സിപിഐഎം പ്രവർത്തകരുടെ ആക്രമണത്തിൽ ഇഡി ഉദ്യോഗസ്ഥനും സിആർപിഎഫ് ജവാനും ഡ്രൈവർക്കും പരിക്കേറ്റിരുന്നു. പ്രതികൾക്ക് ജാമ്യം നൽകുന്നത് ആണവശേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇഡി വാദിക്കുന്നുണ്ട്.

See also  ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽ നിന്നും പെരിയാറിലേക്ക് ചാടി; യുവതി മരിച്ചു

Related Articles

Back to top button