Kerala

ഡൽഹി ചലോ സമരം സി.പി.ഐ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി

തിരുവനന്തപുരം: ഡൽഹി ചലോ സമരത്തിനായി സി.പി.ഐ ബുക്കുചെയ്ത സ്‌പെഷ്യൽ ട്രെയിൻ റദ്ദാക്കി റെയിൽവേ. മുൻകൂറായി നൽകിയ 10 ലക്ഷം രൂപ തിരികെ നൽകി. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപ്തംബർ ഒന്നിന് രാംലീല മൈതാനത്താണ് സമരം നിശ്ചയിച്ചിരുന്നത്. സമരവുമായി മന്നോട്ടുപോകുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

22 ബോഗികളുള്ള ട്രെയിനാണ് ബുക്കുചെയ്തത്. അഡ്വാൻസായി 9 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ 10 ലക്ഷം രൂപ അടച്ചു. എന്നാൽ കഴിഞ്ഞദിവസം തുക ബാങ്കിൽ തിരികെ വന്നു. പിന്നീടാണ് ട്രെയിൻ റദ്ദാക്കിയ അറിയിപ്പ് കിട്ടിയത്. കേന്ദ്രം ജനങ്ങളെ തോൽപ്പിക്കാൻ ശ്രമിക്കുകയാണ്. പരമാവധിപ്പേരെ എങ്ങനെയും എത്തിക്കും. എം.പി.മാരായ പി.സന്തോഷ്‌കുമാർ, പി.പി.സുനീർ എന്നിവരുടെ നേതൃത്വത്തിലാണ് റെയിൽവേയുമായി ചർച്ച നടത്തി ബുക്ക് ചെയ്തത്. തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് ബുക്ക് ചെയ്തിരുന്ന ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

ഇന്നത്തെ എൽ.ഡി.എഫ് യോഗത്തിൽ പങ്കെടുക്കും. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു.

See also  പുതുപ്പരിയാരത്തെ യുവതിയുടെ മരണം; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ

Related Articles

Back to top button