Kerala

മുഖ്യമന്ത്രി വിഡി സതീശൻ ഒരാഴ്ച സെക്രട്ടേറിയറ്റിൽ സന്ദർശകരെ കാണില്ല

തിരുവനന്തപുരം: ഔദ്യോഗിക പരിപാടികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ യാത്രകൾ ക്രമീകരിച്ചിരിക്കുന്നതിനാൽ അടുത്തയാഴ്ച സെക്രട്ടേറിയറ്റിൽ സന്ദർശകരെ കാണാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

മറ്റു ജില്ലകളിലും സംസ്ഥാനത്തിന് പുറത്തും നടക്കുന്ന മുൻകൂട്ടി നിശ്ചയിച്ച വിവിധ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കേണ്ടതിനാലാണ് സന്ദർശന സമയത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്.

അടുത്തയാഴ്ച സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ കാണാൻ ഉദ്ദേശിക്കുന്നവർ ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

See also  മൂന്ന് ജില്ലകളിൽ അടിയന്തര നിർദ്ദേശം നൽകി മുഖ്യമന്ത്രി

Related Articles

Back to top button