Movies

ആഗോള തലത്തിൽ 170 കോടി; ‘സർവ്വം മായ’യുടെ റെക്കോർഡ് തകർത്ത് ബെത്‌ലഹേം കുടുംബ യൂണിറ്റ്

നിവിൻ പോളിയെയും മമിത ബൈജുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി. ഒരുക്കിയ റൊമാന്‍റിക് കോമഡി ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഓഗസ്റ്റ് 21ന് തിയെറ്റർ റിലീസായ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്.

ഇപ്പോഴിതാ ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. ഇന്ത‍്യയിൽ നിന്നും 82.05 കോടി ഗ്രോസ് കളക്ഷൻ നേടിയ ചിത്രം ആഗോള തലത്തിൽ 170 കോടിയാണ് നേടിയത്.

ഇതോടെ നിവിന്‍റെ തന്നെ സർവ്വം മായ എന്ന ചിത്രത്തിന്‍റെ ആഗോള ബോക്സ് ഓഫിസ് കളക്ഷൻ മറികടന്നു. 151 കോടി രൂപയായിരുന്നു സർവം മായ ആഗോള തലത്തിൽ ബോക്സ് ഓഫിസിൽ നിന്നും നേടിയത്. നിവിൻ പോളിക്ക് പുറമെ സുരേഷ് കൃഷ്ണ, ശ‍്യാം മോഹൻ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്രിന്ദ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്.

ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ‍്യാം പുഷ്കരൻ എന്നിവരും ഭാവന സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആഷ്‌ലി എന്ന പെൺകുട്ടി അയൽവാസിയും തന്നെക്കാൾ പ്രായം കൂടുതലുള്ള ജസ്റ്റിനുമായി പ്രണയത്തിലാകുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

See also  മാസങ്ങൾക്ക് ശേഷം താര രാജാവ് തിരികെ എത്തി; കൊച്ചിയിലെത്തിയ മമ്മൂട്ടിക്ക് വൻ സ്വീകരണം

Related Articles

Back to top button