Kerala

കെഎസ് അരുൺ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന പരാതിയിൽ സിപിഐഎം നേതാവ് കെ എസ് അരുൺ കുമാറിനെതിരെ കേസ്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്. യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ പരാതിയിലാണ് കേസ്. പോരാളി ഷാജി സോഷ്യൽ മീഡിയ പ്രൊഫൈലിനെതിരെയും കേസെടുത്തു.

യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ പരാതിയിന്മേലാണ് പൊലീസ് നടപടി.രമേശ് ചെന്നിത്തലയുടെ അമേരിക്കൻ യാത്രയുമായി ബന്ധപ്പെട്ടാണ് പ്രചാരണമുണ്ടായത്. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വ്യാജ ആക്ഷേപങ്ങൾ പ്രചരിപ്പിച്ച് അവഹേളിക്കാൻ ശ്രമിച്ചു എന്നതാണ് കേസിനാസ്പദമായ സംഭവം.

കെ.എസ്. അരുൺകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് അടക്കം ഉൾപ്പെടുത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തന്റെ യാത്രാചെലവ് സർക്കാർ ഖജനാവിൽ നിന്നല്ലെന്ന് നേരത്തേ ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

See also  സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര; 'പ്രിയദർശിനി' പദ്ധതി ജൂൺ 15 മുതൽ പ്രാബല്യത്തിൽ

Related Articles

Back to top button