World
അമേരിക്കയിലെ ഡാലസിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു

അമേരിക്കയിലെ ഡാലസിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി വിക്ടർ വർഗീസ്(45), ഭാര്യ ഖുശ്ബു വർഗീസ് എന്നിവരാണ് മരിച്ചത്. സ്പ്രിംഗ് ക്രീക്ക്-പാർക്കർ റോഡിലാണ് അപകടം നടന്നത്
പരേതനായ എഴുത്തുകാരൻ അബ്രഹാം തെക്കേമുറിയുടെ സഹോദര പുത്രനാണ് വിക്ടർ. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. സംസ്‌കാരം സെപ്റ്റംബർ 21ന് നടക്കും.
The post അമേരിക്കയിലെ ഡാലസിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു appeared first on Metro Journal Online.