Kerala

രണ്ട് ബിജെപി പ്രവർത്തകർ പൊലീസിന്റെ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. ബിജെപി പ്രവര്‍ത്തകരായ അഡ്വ. പ്രദീപ്, ശ്രീലാല്‍ എന്നിവരാണ് പിടിയിലായത്. ആക്രമണത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ കഴിയുകയായിരുന്നു.

ചൊവ്വാഴ്ച രാത്രിയായിരുന്നു തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ജില്ലാ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം നടന്നത്. രണ്ട് പേര്‍ ബൈക്കിലെത്തുന്നതും ഓഫീസിന് നേരെ കല്ലെറിയുന്നതുമായ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം

ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഒരു പ്രകോപനവുമില്ലാതെ ബിജെപി കോണ്‍ഗ്രസിന് മേല്‍ ആക്രമണം അഴിച്ചുവിടുകയാണെന്ന് ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ പറഞ്ഞിരുന്നു. നെയ്യാറ്റിന്‍കരയിലെ പ്രതിഷേധത്തിന് ശേഷം ബിജെപി കോണ്‍ഗ്രസുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും പരസ്പരം സംയമനം പാലിക്കണമെന്നും എന്‍ ശക്തന്‍ പറഞ്ഞിരുന്നു. ബുധനാഴ്ച വൈകിട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ ഡിസിസി ഓഫീസ് സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു.

See also  കിഫ്‌ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹർജി നൽകി

Related Articles

Back to top button