Kerala

മാസപ്പടി കേസ്; പിണറായി വിജയനെതിരെ ഇന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസ്: റിയാസും വീണയും പ്രതികളാകും

തിരുവനന്തപുരം: മാസപ്പടി-ഹവാല ആരോപണങ്ങളിൽ മുൻ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യും. ഹൈക്കോടതി നിർദേശത്തിന് പിന്നാലെയാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നത്. മുൻ മുഹമ്മദ് റിയാസും വീണയും മറ്റ് പ്രതികളാകും. പ്രത്യേക സംഘമായിരിക്കും കേസിൽ അന്വേഷണം നടത്തുക. ഇഡി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രാഥിക അന്വേഷണം വേണ്ട, പകരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ്.

സർക്കാരിന്‍റെ അനുമതിയില്ലാതെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച ഡിജിപി ഇറക്കിയ ഉത്തരവും കോടതി റദ്ദാക്കിയിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലെ അപാകത ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പിണറായി വിജയനും മുഹമ്മദ് റിയാസും ഹൈക്കോടതിയെ സമീപിക്കാൻ സാധ്യതയുള്ളതിനാൽ കരുതലോടെയായിരുന്നു നീക്കം. സർക്കാർ അപ്പീൽ നൽകണമെന്ന സിപിഎം ആവശ്യം സർക്കാർ കണക്കിലെടുക്കുന്നില്ല.

ക്രൈംബ്രാ‍‌ഞ്ച് രേഖകളെല്ലാം വിജിലൻസിന് കൈമാറി. ഹൈക്കോടതി ഉത്തരവിട്ടതിനാൽ പിണറായിക്കും റിയാസിനുമെതിരെ അന്വേഷണത്തിന് മുൻകൂർ അനുമതി നൽകേണ്ട ആവശ്യമില്ലെന്നാണ് നിലപാട്. വജിലൻസ് ഡയറക്ടട ശുപാർശ ചെയ്യുന്ന പ്രത്യേക സംഘത്തിന് സർക്കാർ അനുമതി നൽകി ഉത്തരവിറക്കും. പ്രത്യേക സംഘത്തെ നിയോഗിക്കാനുളള അധികാരം സർക്കാരിനാണെന്ന് ഇന്നല്ലെ സിംഗിള്‍ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സിംഗിൾ ബഞ്ചിന്‍റെ വിധിക്കെതിരെ പിണറായി അപ്പീൽ നൽകാനുള്ള നീക്കങ്ങളും നടത്തുകയാണ്.

See also  പ്രാദേശിക വിഭാഗീയതയിൽ വലഞ്ഞ് സിപിഎം; സമ്മേളനകാലം കഴിഞ്ഞാൽ കടുത്ത നടപടിയുണ്ടാകും

Related Articles

Back to top button