Kerala

ആശുപത്രികളിൽ മരുന്നില്ലെന്ന് പ്രതിപക്ഷം സഭയിൽ; അധികാരം പോയ രോഗത്തിനുള്ള മരുന്നേ സ്റ്റോക്കില്ലാതെയുള്ളൂവെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യമേഖലയിലെ പ്രതിസന്ധിയെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്. ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മരുന്ന് സംഭരണവും വിതരണവും അവതാളത്തിലായതിന് പിന്നിൽ എന്തെങ്കിലും രഹസ്യ
അജണ്ട ഉണ്ടോയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചു.

മരുന്ന് ക്ഷാമത്തിന്റെ ഉത്തരവാദിത്തം പഴയ സർക്കാരിൽ ആരോപിച്ച് രക്ഷപ്പെടാനാണ് ശ്രമമെന്നും പിണറായി വിജയൻ വിമർശിച്ചു. എന്നാൽ മരുന്നുക്ഷാമം ഊതിവീർപ്പിച്ചതാണെന്നായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരന്റെ മറുപടി. അധികാരം നഷ്ടപ്പെട്ട രോഗത്തിന് മാത്രമേ സ്റ്റോക്ക് ഇല്ലാത്തതുള്ളൂവെന്നും മന്ത്രി പരിഹസിച്ചു.

കേരളത്തിന്റെ ആരോ​ഗ്യരം​ഗം രാജ്യത്തിന്റെ പ്രകാശ ​ഗോപുരമാണ്. ആരോ​ഗ്യ മേഖലയിലെ വിളക്ക് കെടുത്താതിരുന്നാൽ മാത്രം മതി. വേറെ അത്ഭുത വിളക്ക് തേടി പോകേണ്ടതില്ല. ഇവിടെ പിടിപ്പുകേടിന്റെ പ്രശ്നമാണ്. ഗർഭിണികൾക്കും കുട്ടികൾക്കും പോലും ചികിത്സ നിഷേധിക്കപ്പെടുന്നു. സർക്കാർ ആശുപത്രികളിൽ മരുന്നില്ല. ആരോഗ്യവകുപ്പ് ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുകയാണ്. അട്ടപ്പാടിയിൽ ഏഴ് ജൂനിയർ ഹെൽത്ത് ഓഫീസർമാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. സർക്കാരിന്റെ അനാസ്ഥയാണ് കുഞ്ഞുങ്ങളുടെ ഉൾപ്പെടെ ജീവനെടുക്കുന്നതിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

അവിടെ ഗർഭിണികൾക്കും കുട്ടികൾക്കും ചികിത്സ നിഷേധിക്കപ്പെടുന്നുവെന്നും പിണറായി ആരോപിച്ചു. കെ വി സുമേഷ് എംഎൽഎ ആണ് മരുന്ന് ക്ഷാമം ഉൾപ്പെടെ ആരോഗ്യമേഖലയിലെ പ്രതിസന്ധിയിൽ അടിയന്തര പ്രമേയം കൊണ്ടുവരാൻ നോട്ടീസ് നൽകിയത്. സംസ്ഥാനത്തെ ആരോഗ്യമേഖല വെന്റിലേറ്ററിൽ ആണെന്ന് കെ വി സുമേഷ് ആരോപിച്ചു.

ആരോഗ്യവകുപ്പില്‍ പറയത്തക്ക പ്രശ്‌നങ്ങളില്ലെന്നും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് മരുന്നുകള്‍ വാങ്ങുന്ന പ്രക്രിയയെന്നും മന്ത്രി കെ മുരളീധരൻ സഭയിൽ പറഞ്ഞു. പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ അന്നത്തെ സര്‍ക്കാര്‍ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയില്ല. യുദ്ധ സാഹചര്യം, അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം, ഭീമമായ കുടിശ്ശിക എന്നിവയാണ് കാരണങ്ങൾ. ലോക്കല്‍ പര്‍ച്ചേസ് നടത്തിയിരുന്നു. മരുന്ന് ക്ഷാമമില്ല. സ്റ്റോക്ക് കൂടുതലുള്ള ആശുപത്രികളില്‍ നിന്ന് കുറവുള്ള ആശുപത്രികളിലേക്ക് മരുന്നെത്തിച്ചു. ഇടനിലക്കാരെ ഒഴിവാക്കി. കെഎംഎസ്സിഎൽ നേരിട്ട് മരുന്ന് വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

പവര്‍കട്ട് കാരണം ഇതുവരെയും ഒരു ശസ്ത്രക്രിയയും മുടങ്ങിയിട്ടില്ല. പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനു കാരണം രോഗികള്‍ സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിക്കുന്നുവെന്നതിനാലാണ്. നേരത്തെ സ്വകാര്യ ആശുപത്രികളെയാണ് ജനം ആശ്രയിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ സമീപനം ആത്മാർത്ഥത ഇല്ലാത്തതാണെന്ന് പിണറായി വിജയൻ ആരോപിച്ചു. ചില മരുന്നുകൾക്ക് കുറവല്ലാതെ ക്ഷാമം ഇല്ലെന്നാണ് മന്ത്രി പറയുന്നത്. ഈ കുറവ് തന്നെ അല്ലേ ക്ഷാമമെന്നും പിണറായി ചോദിച്ചു. മരുന്ന് ക്ഷാമത്തിന് പിന്നിൽ സ്വകാര്യ ആശുപത്രികളുമായുള്ള ഡീൽ ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പിന്നാലെ പ്രതിപക്ഷം വാക്കൗട്ട് നടത്തി.

See also  സെക്രട്ടറിയേറ്റിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പാമ്പുകടിയേറ്റു

Related Articles

Back to top button