Kerala

ആർ ശ്രീലേഖയുടെ വിവാദ പരാമർശം; ഓരോരുത്തരും അവരവരുടേതായ അഭിപ്രായങ്ങൾ പറയും അതെല്ലാം പാർട്ടിയുടെ ഔദ്യോഗിക പ്രതികരണമല്ല: വി മുരളീധരൻ

ബിജെപി വൈസ് പ്രസിഡന്റ് ആർ. ശ്രീലേഖയുടെ വിവാദ പരാമർശത്തിൽ വ്യക്തമായ പ്രതികരണം നൽകാതെ ബിജെപി നേതാവും എംഎൽഎയുമായ വി. മുരളീധരൻ. ബിജെപി വലിയൊരു പാർട്ടിയാണെന്നും ഓരോരുത്തരും അവരവരുടേതായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരം അഭിപ്രായങ്ങളെല്ലാം പാർട്ടിയുടെ ഔദ്യോഗിക പ്രതികരണമായി കാണാനാകില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

ആർ. ശ്രീലേഖയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് നേരിട്ട് പ്രതികരിക്കാതിരുന്ന മുരളീധരൻ, വ്യക്തികളുടെ അഭിപ്രായങ്ങളും പാർട്ടിയുടെ ഔദ്യോഗിക നിലപാടും രണ്ടായി കാണണമെന്നായിരുന്നു വിശദീകരിച്ചത്.

അതേസമയം, മാസപ്പടി കേസിൽ പിണറായി വിജയന്റെ അപ്പീൽ കോടതി തള്ളിയ നടപടിയിലും മുരളീധരൻ പ്രതികരിച്ചു. ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ കള്ളക്കളി കോടതി പൊളിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. അന്വേഷണവുമായി മുന്നോട്ടുപോകാൻ സർക്കാർ മടിക്കുകയാണോയെന്നും പ്രതികൾക്കൊപ്പമാണോ സർക്കാർ നിൽക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഇഡി കൃത്യമായ രേഖകളും തെളിവുകളും നൽകിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. രമേശ് ചെന്നിത്തലയുടെയും പിണറായി വിജയന്റെയും പദവികളെക്കുറിച്ചും വിമർശനമുന്നയിച്ച അദ്ദേഹം, നിയമസഭയിൽ ബിജെപിക്ക് സംസാരിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന കാര്യം സ്പീക്കറെ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

See also  പാലക്കാട് ഡിവിഷന്‍ വിഭജനം; BJP സർക്കാർ കേരളത്തിനോട് കാണിക്കുന്നത് വിവേചനം: എംവി ഗോവിന്ദൻ

Related Articles

Back to top button