Movies

സോഷ്യൽ മീഡിയയിൽ തരംഗമായി ‘അരികൊമ്പൻ’ ടീസർ പുറത്തിറങ്ങി

ജനവാസമേഖലകളെയും കാട്ടുപാതകളെയും ഒരുപോലെ നിശ്ശബ്ദമാക്കിയ അരികൊമ്പന്‍റെ കഥയും, കാടിന്‍റെ മക്കളുടെ അതിജീവന പോരാട്ടങ്ങളും ഇനി ബിഗ് സ്‌ക്രീനിലേക്ക്. മിഥുൻ മഹേശ്വരൻ സംവിധാനം ചെയ്ത് നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രം ‘അരികൊമ്പൻ’ ടീസർ പുറത്തിറങ്ങി. തികച്ചും യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമായ ‘ട്രാഫിക്കിൻ്റെ’ തമിഴ് റീമേക്കിൽ ആസിഫ് അലി അവതരിപ്പിച്ച കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുൻ മഹേശ്വരൻ, ‘എങ്കെയും എപ്പോതും’, ‘ചെന്നൈയിൽ ഒരു നാൾ’, എങ്ക കാട്ടുല മഴൈ, കോക്ടെയിൽ, ‘ചിക്കികു ചിക്കി കിച്ചു’, ‘യുദ്ധസത്തം’ തുടങ്ങിയ പ്രശസ്ത തമിഴ് സിനിമകളിൽ നായക വേഷം അവതരിപ്പിച്ചിട്ടുണ്ട്.

‘സുമേഷ് & രമേഷ്’ എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയയായ ദേവിക കൃഷ്ണൻ ഈ ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് നായികയായി ചുവടുവയ്ക്കുന്നു.

‘ട്രാഫിക്’ (ഹിന്ദി), ‘മിലി’, ‘വേട്ട’, ‘ജമുനാപ്യാരി’, അം അ: തുടങ്ങിയ വിജയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ അനീഷ് ലാൽ ആർ.എസ് ആദ്യമായി തമിഴിൽ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

​തമിഴ്‌നാട്ടിലെ മനോഹരമായ പച്ചൈമല, കൊല്ലിമല എന്നീ മലയോര ഗ്രാമങ്ങളുടെ സ്വാഭാവികമായ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം വൈകാരികതയ്ക്കും നാടകീയതയ്ക്കും ഒപ്പം മികച്ച ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്നു.

ഒരു കാട്ടാനയുടെ സാന്നിധ്യവും അതിനോടൊപ്പം കാടറിഞ്ഞു ജീവിക്കുന്ന ഒരു ജനതയുടെ അതിജീവന പോരാട്ടങ്ങളും പറയുന്ന ‘അരികൊമ്പൻ’ ഡിസംബർ 11-ന് കേരളത്തിലും തമിഴ്‌നാട്ടിലും ലോകമെമ്പാടുമുള്ള തിയെറ്ററുകളിലും പ്രദർശനത്തിനെത്തും.

See also  രഞ്ജിത്തിന് ചെറിയൊരു ആശ്വാസം; യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ തുടര്‍ നടപടി വേണ്ടെന്ന് ഹൈക്കോടതി

Related Articles

Back to top button