Movies

ഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

കൊല്ലം : ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. ഭർത്താവിനോട് സ്നേഹം മാത്രമേ ഉള്ളൂ എന്നും തന്റെ സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണമെന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയിലേക്ക് നയിച്ച കാരണം സംബന്ധിച്ച് വ്യക്തതയില്ല.

കൊല്ലം മാടൻനട സ്വദേശി അഫ്സലിന്റെ ഭാര്യ സായയാണ് (26) മരിച്ചത്. ശനി രാത്രി 8.30നാണ് സംഭവം. കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയ നിലയിലാണ് കണ്ടത്. വീട്ടുകാർ ഉടൻ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പത്തനാപുരം സ്വദേശിയായ യുവതിയുടെ കുടുംബം ഇപ്പോൾ എറണാകുളത്താണ് താമസം. വിവാഹം കഴിഞ്ഞിട്ട് 4 വർഷമായി. അസ്വാഭാവിക മരണത്തിനു ഇരവിപുരം പൊലീസ് കേസെടുത്തു.

See also  4k ദൃശ്യമികവിൽ 'തേന്മാവിൻ കൊമ്പത്ത്' തിയെറ്ററുകളിലേക്ക്; ഒക്ടോബർ ഒന്നിന് എത്തും

Related Articles

Back to top button