Movies

ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്

ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് നടി റോഷ്ന ആൻ റോയ്. ഗ്ലാമർ ചിത്രങ്ങൾക്കൊപ്പമാണ് നടി സബ്സ്ക്രിപ്ഷൻ തുടങ്ങിയ വിവരം പങ്കുവച്ചത്. പിന്നാലെ പോസ്റ്റിന് താഴെ പരിഹാസ കമന്‍റ് പങ്കുവച്ച ആൾക്ക് റോഷ്ന മറുപടി നൽകി.

മുൻ ഭർത്താവും നടനുമായ കിച്ചുവിനെ ബന്ധപ്പെടുത്തിയായിരുന്നു കമന്‍റ്. കിച്ചു രക്ഷപ്പെട്ടു എന്നാണ് ഒരാൾ കമന്‍റ് ചെയ്തത്. അതിന് അങ്ങനെയല്ല ബേബ്, ഞാൻ അതിജീവിച്ചു.- എന്നാണ് റോഷ്ന മറുപടി നൽകിയത്. ഷോട്ട് മിഡിയും ക്രോപ് ടോപ്പും ധരിച്ചു നിൽക്കുന്ന ചിത്രമാണ് റോഷ്ന പങ്കുവച്ചത്.

നിരവധി പേർ എന്നോട് എക്സ്ക്ലൂസീവായ ഒരു ഇടം ആരംഭിക്കാൻ പറഞ്ഞിരുന്നു. ഇതാ തുടങ്ങിയിരിക്കുന്നു, എന്‍റെ എക്സ്ക്ലൂസീവ് ഇൻസ്റ്റഗ്രാം കുടുംബത്തിൽ അംഗമാകൂ. – എന്ന അടിക്കുറിപ്പിലാണ് റോഷ്ന ചിത്രങ്ങൾ പങ്കുവച്ചത്. ഗോവയിൽ നിന്നുള്ള വെക്കേഷൻ ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

2020 നവംബറിലായിരുന്നു റോഷ്നയുടെ കിച്ചുവും വിവാഹിതരായത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. 2025 സെപ്റ്റംബറിലാണ് വിവാഹമോചിതരായ വിവരം റോഷ്ന പങ്കുവച്ചത്.

See also  ​'സേതുമാധവന്റെ' രണ്ടാം വരവ്; മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രം 'കിരീടം' ജൂലൈ 10-ന് തിയേറ്ററുകളിലേക്ക്

Related Articles

Back to top button