Kerala

ശ്രീനാദേവി കുഞ്ഞമ്മയെ അറിയില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതം; തിരുത്തുമായി കെ. സുധാകരൻ

കണ്ണൂർ: അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി പ്രതിയെ കൈയേറ്റം ചെയ്തെന്ന കേസിലെ പ്രതി ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസിലെത്തിയത് തന്‍റെ ക്ഷണപ്രകാരമാണെന്ന് മുതിർന്ന നേതാവ് കെ. സുധാകരൻ. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിലാണ് സുധാകരൻ ഇക്കാര‍്യങ്ങൾ തുറന്നുപറഞ്ഞത്.

ശ്രീനാദേവി കുഞ്ഞമ്മയെ തനിക്ക് അറിയില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നു പറഞ്ഞ അദ്ദേഹം പ്രവർത്തകർക്ക് പ്രതിസന്ധിയുണ്ടാകുമ്പോൾ അവർക്കൊപ്പം നിൽക്കേണ്ടത് തന്‍റെ കടമയാണെന്ന് കൂട്ടിച്ചേർത്തു.

കുഞ്ഞമ്മേനെയൊന്നും താൻ കണ്ടിട്ടുമില്ല കേട്ടിട്ടുമില്ലെന്നായിരുന്നു നേരത്തെ മാധ‍്യമങ്ങളോട് സുധാകരൻ പ്രതികരിച്ചത്. പെട്ടെന്ന് പേര് മാത്രം കേട്ടപ്പോൾ ചോദ‍്യം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നും അതിനെ തെറ്റായ രീതിയിൽ വ‍്യാഖ‍്യാനിച്ചെന്നുമാണ് ഇപ്പോൾ നേതാവ് പറയുന്നത്.

See also  ടെറസിൽ നിന്ന് കാൽ വഴുതി വീണു; കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചുകയറി ചികിത്സയിലായിരുന്ന 16കാരൻ മരിച്ചു

Related Articles

Back to top button