പിഎസ്സി അംഗങ്ങളുടെ നിയമനത്തിൽ യുഡിഎഫിൽ സമവായം; അഞ്ച് ഒഴിവുകളിൽ നാലെണ്ണം കോൺഗ്രസിനും ഒരെണ്ണം മുസ്ലിം ലീഗിനും

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷനിലെ പുതിയ അഞ്ച് ഒഴിവുകളിൽ നാലെണ്ണം കോൺഗ്രസിനും ഒരെണ്ണം മുസ്ലിം ലീഗിനും നൽകാൻ മന്ത്രിസഭാ യോഗത്തിൽ ധാരണയായി. ഈ പട്ടികയ്ക്ക് മന്ത്രിസഭ ഔദ്യോഗികമായി അംഗീകാരം നൽകിയിട്ടുണ്ട്. കേരളാ കോൺഗ്രസിനെ അടുത്ത തവണ പരിഗണിക്കാമെന്ന് ഉറപ്പ്.
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് പിഎസ് സി അംഗത്വം ഇല്ല. മുസ്ളീം ലീഗിൽ നിന്ന് മുഹമ്മദ് ഷാഫി (ഷാഫി ചാലിയം) പിഎസ് സി അംഗമാകും. ജീവനക്കാരുടെ പ്രതിനിധിയായി
രമേശ് എം തമ്പിയും പിഎസ് സി അംഗമാകും.
കെ.സി വേണുഗോപാല്‍ പക്ഷം സുധാമേനോന്റെ പേര് നിര്‍ദേശിച്ചു എന്നാല്‍ അവര്‍ അഹമ്മദാബാദില്‍ സ്ഥിരതാമസമെന്നും നിര്‍ദേശം അപ്രായോഗികമെന്നും മുഖ്യമന്ത്രി നിലപാടെടുത്തു. സുധാ മേനോന് പകരമായി കെസി വിഭാഗം ആർ.സനൽകുമാറിന്റെ പേരാണ് നിർദ്ദേശിച്ചത്. കെ.സി.പക്ഷം പകരം നിര്‍ദേശിച്ച പേരില്‍ സമവായമായി.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



