Movies

തിയേറ്ററുകളിൽ തരംഗമായ ‘സീൻ’ ഇനി ഒടിടിയിലേക്ക്; സ്ട്രീമിംഗ് വിവരങ്ങൾ പുറത്ത്

സൂര്യയും നസ്രിയയും നസ്ലിനും ഒന്നിച്ച ജിത്തു മാധവൻ ചിത്രം സീൻ ഒടിടി റിലീസിനൊരുങ്ങുന്നു. ക്രൈം കോമഡി സസ്പെൻസ് ചിത്രം തിയെറ്ററിൽ വലിയ വിജയം നേടിയിരുന്നു.

തമിഴിൽ ഒരുങ്ങിയ സിനിമ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഡിസംബർ 4 മുതൽ നെറ്റ്ഫ്ലിക്സിലൂടെയാണ് സീൻ സ്ട്രീമിങ് ആരംഭിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.

ജിത്തു മാധവ് സംവിധാനം നിർവഹിച്ച ചിത്രത്തിന്‍റെ സം​ഗീതം സുഷിൻ ശ്യാം ആണ്. ഴഗരം സ്റ്റുഡിയോസിന്‍റെയും 2D എന്‍റർടൈൻമെന്‍റിന്‍റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

See also  “പരാശക്തി” ചിത്രീകരണം നിർത്തിവെച്ചിട്ടില്ല: സംവിധായിക സുധ കൊങ്കര

Related Articles

Back to top button