National

യെച്ചൂരിക്ക് പകരം സിപിഎമ്മിന് ജനറൽ സെക്രട്ടറി തത്കാലം ഉണ്ടാകില്ല; പാർട്ടി കോൺഗ്രസ് തെരഞ്ഞെടുക്കും

സീതാറാം യെച്ചൂരിക്ക് പകരം ജനറൽസെക്രട്ടറി തത്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ. താത്കാലികമായി ഒരാൾക്ക് ചുമതല നൽകുന്ന കാര്യം മാത്രമേ പരിഗണനയിൽ ഉള്ളുവെന്ന് നേതൃത്വം അറിയിച്ചു. പാർട്ടി കോൺഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കട്ടെയെന്നാണ് ധാരണ

പ്രകാശ് കാരാട്ടിനോ ബൃന്ദ കാരാട്ടിനോ ആക്ടിംഗ് ജനറൽ സെക്രട്ടറി എന്ന ചുമതല നൽകാൻ സാധ്യതയുണ്ട്. തത്കാലം ഇതിന്റെ പേരിൽ പാർട്ടിയിൽ തർക്കം വേണ്ടെന്നും നേതാക്കൾ പറയുന്നു. പിബിയിലെ പല നേതാക്കളും പ്രായപരിധി പിന്നിട്ടതും സ്ഥിരം ജനറൽ സെക്രട്ടറിയെ നിയമിക്കുന്നതിന് തടസ്സമാണ്. പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങൾ നാളെ മുതൽ ഡൽഹിയിൽ ആരംഭിക്കും.

The post യെച്ചൂരിക്ക് പകരം സിപിഎമ്മിന് ജനറൽ സെക്രട്ടറി തത്കാലം ഉണ്ടാകില്ല; പാർട്ടി കോൺഗ്രസ് തെരഞ്ഞെടുക്കും appeared first on Metro Journal Online.

See also  ദീർഘായുസ്സിന് വേണ്ടി പ്രാർഥിക്കുന്നു; സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

Related Articles

Back to top button