Gulf

മരിച്ച നിലയിൽ കണ്ടെത്തി

തമിഴ്‌നാട് സ്വദേശിയെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തഞ്ചാവൂർ അതിരംപട്ടിണം സ്വദേശി ഷെയ്ഖ് ദാവൂദാണ്(55) ബത്ഹ ശാര റെയിലിലെ റൂമിൽ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചക്ക് ശേഷം ഇയാളെ കുറിച്ച് വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് ചെന്നപ്പോൾ മുറിയിലെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

ഉറങ്ങാൻ കിടന്നതായിരുന്നുവെന്നാണ് വിവരം. മുറിയിൽ മറ്റാരുമുണ്ടായിരുന്നില്ല. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കും. അതിനായുള്ള ഔദ്യോഗിക നടപടികൾ പൂർത്തികരിക്കുകയാണ്.

See also  യുഎഇ ബഹിരാകാശ യാത്രികര്‍ക്ക് ശൈഖ് മുഹമ്മദ് ഫസ്റ്റ് ക്ലാസ് സ്‌പെയ്‌സ് മെഡലുകള്‍ സമ്മാനിച്ചു

Related Articles

Back to top button