Kerala

യുവതിയെ തോക്ക് ചൂണ്ടി പീഡിപ്പിച്ച കേസ്; കുപ്രസിദ്ധ ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷ് അറസ്റ്റിൽ

കോതനല്ലൂരിൽ ഒളിവിൽ കഴിഞ്ഞ കുപ്രസിദ്ധ ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. രാത്രി വീട് വളഞ്ഞാണ് സ്‌പെഷ്യൽ സ്‌ക്വാഡും കടുത്തുരുത്തി പോലീസും ചേർന്ന് ഇയാളെ പിടികൂടിയത്. കൊച്ചി സ്വദേശിയായ യുവതിയെ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്

രാജേഷ് രണ്ട് ദിവസമായി ജില്ലയിൽ ഒളിവിൽ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കൊച്ചി കുണ്ടന്നൂരിലെ ഹോട്ടലിൽ ലഹരി പാർട്ടി നടത്തിയതിന് അറസ്റ്റിലായ ഗുണ്ട ഓംപ്രകാശുമായും പുത്തൻപാലം രാജേഷിന് അടുത്ത ബന്ധമുണ്ട്.

The post യുവതിയെ തോക്ക് ചൂണ്ടി പീഡിപ്പിച്ച കേസ്; കുപ്രസിദ്ധ ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷ് അറസ്റ്റിൽ appeared first on Metro Journal Online.

See also  പ്രണയനൈരാശ്യം, ട്രാക്കിൽ കയറി ആത്മഹത്യക്കൊരുങ്ങി യുവാവ്; സമയോചിതമായി രക്ഷപ്പെടുത്തി പോലീസ്

Related Articles

Back to top button