Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ചാടിപ്പോയ പീഡനക്കേസ് പ്രതി പിടിയിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ചാടിപ്പോയ പീഡനക്കേസ് പ്രതി പിടിയിൽ. കാഞ്ഞിരംകുളം പുല്ലുവിള സ്വദേശി വിനുവാണ് പിടിയിലായത്. സെൻട്രൽ ജയിലിൽ നിന്ന് ചികിത്സക്ക് എത്തിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ടത്

രാവിലെ 11 മണിയോടെയാണ് പ്രതിയെ മെഡിക്കൽ കോളേജിൽ എത്തിച്ചത്. മെഡിക്കൽ കോളേജിൽ പ്രതികളുടെ ചികിത്സക്കായുള്ള പ്രത്യേക സെല്ലിൽ നിന്നും പോലീസിന്റെ കണ്ണ് വെട്ടിച്ച് ഇയാൾ ചാടുകയായിരുന്നു

ഏറെ നേരത്തെ തെരച്ചിലിന് ശേഷമാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. മെഡിക്കൽ കോളേജിലെ സെല്ലിന് സമീപത്തുള്ള മരത്തിന്റെ ചുവട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി.

The post തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ചാടിപ്പോയ പീഡനക്കേസ് പ്രതി പിടിയിൽ appeared first on Metro Journal Online.

See also  മൂന്നാറിന് കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനം; രണ്ടാമത്തെ ഡബിൾ ഡക്കർ ബസ് സർവീസ് ആരംഭിച്ചു

Related Articles

Back to top button