Kerala
മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിൽ കവർച്ച; മോഷണം പോയത് 50,000 രൂപയുടെ ഇലക്ട്രിക് വയറുകള്‍

മൂവാറ്റുപുഴ: മാത്യു കുഴൽനാടൻ എംഎൽഎയുടെ പൈങ്ങോട്ടൂരിൽ നിർമാണത്തിലിരുന്ന വീട്ടിൽ മോഷണം. വീടിന്‍റെ ഇലക്‌ട്രിക് മെയിൻ ബോർഡിലേക്ക് കണക്റ്റ് ചെയ്ത് സൂക്ഷിച്ചിരുന്ന വയറുകളാണ് മോഷണം പോയത്.
ഏകദേശം 50,000 രൂപയുടെ ഇലക്ട്രിക് വയറുകളിണിതെന്നാണ് വിവരം. സംഭവത്തിൽ പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് 6.30നും 7നും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം.
നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന കോതമംഗലം കുരൂർ സ്വദേശി ഫ്രെഡി എൽദോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.



