Kerala

മുതിർന്ന സിപിഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു

മുതിർന്ന സിപിഎം നേതാവും എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ കെജെ ജേക്കബ് അന്തരിച്ചു. 77 വയസായിരുന്നു. സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

എറണാകുളം ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം, സിഐടിയു ജില്ലാ പ്രസിഡന്റ്, കൊച്ചി കോർപറേഷൻ പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

നാല് മണിക്ക് ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനമുണ്ടാകും. ഇതിന് ശേഷം ആസാദ് റോഡിലെ വസതിയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കതൃക്കടവ് സെമിത്തേരിയിൽ

The post മുതിർന്ന സിപിഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു appeared first on Metro Journal Online.

See also  ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലെന്ന വെളിപ്പെടുത്തൽ; ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ്

Related Articles

Back to top button