Kerala

തിരുവനന്തപുരത്ത് പെൺകുട്ടിയെ പട്ടാപ്പകൽ വീട്ടിൽ കയറി പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം മംഗലപുരത്ത് ഇരുപതുകാരിയെ കേബിൾ ജോലിക്കെത്തിയ രണ്ട് പേർ വീട്ടിൽ കയറി പീഡിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കൊല്ലം സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയം സ്വദേശി ബൈജു, പരവൂർ സ്വദേശി ജിക്കോ ഷാജി എന്നിവരാണ് അറസ്റ്റിലായത്. ജിക്കോ ഷാജിക്കെതിരെ അഞ്ച് കേസുകൾ വേറെയുമുണ്ട്

വീട്ടിൽ ഒറ്റയ്ക്കായിരുന്നു പെൺകുട്ടി. സഹോദരൻ വീട്ടിൽ നിന്ന് പോയ സമയം നോക്കിയാണ് വാതിൽ ചവിട്ടിപ്പൊളിച്ച് പ്രതികൾ വീട്ടിൽ കടന്നത്. നിലവിളിച്ച പെൺകുട്ടിയുടെ വായിൽ തുണി തിരുകി. ഇടയ്ക്ക് കുതറി ഓടിയ പെൺകുട്ടി സമീപത്തെ വീട്ടിലെത്തി വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്

പരാതി കിട്ടിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ താമസ സ്ഥലത്ത് നിന്ന് പോലീസ് പിടികൂടി. പോലീസ് അന്വേഷണം തുടരുകയാണ്.

The post തിരുവനന്തപുരത്ത് പെൺകുട്ടിയെ പട്ടാപ്പകൽ വീട്ടിൽ കയറി പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ appeared first on Metro Journal Online.

See also  കണ്ണൂർ ഏഴിമലയിൽ പിക്കപ്പ് ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു; ഒരാൾക്ക് പരുക്ക്

Related Articles

Back to top button