Education

ഇന്ത്യന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കറും

മുംബൈ: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാണം കെട്ട പരാജയം ഏറ്റുവാങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും രോഹിത്ത് ശര്‍മ, കോലി അടക്കമുള്ള താരങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ടെണ്ടുല്‍ക്കര്‍. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാത്ത രോഹിത് ശര്‍മയേയും വിരാട് കോലിയേയുമെല്ലാം പരോക്ഷമായി സച്ചിന്‍ വിമര്‍ശിച്ചു. എന്നാല്‍ സച്ചിന്‍ യുവതാരങ്ങളായ ശുബ്മാന്‍ ഗില്ലിനേയും റിഷഭ് പന്തിനേയും യശ്വസി ജയ്സ്വാളിനേയും പ്രശംസിക്കുകയും ചെയ്തു.

എന്നാല്‍ ഗില്ലിനെ പ്രശംസിച്ചതിന് പിന്നാലെ സച്ചിനെതിരേ ട്രോളുകള്‍ ഉയരുകയാണ്. കാരണം എന്താണെന്ന് അറിയാം. ഗില്‍ സാറയുടെ കാമുകനെന്ന് ആരാധകര്‍ ശുബ്മാന്‍ ഗില്ലിന്റെ പരമ്പരയിലെ പ്രകടനം ശരാശരിയായിരുന്നു. തമ്മില്‍ അല്‍പ്പം ഭേദപ്പെട്ട് നിന്നത് ഗില്ലാണെന്ന് പറയാം. അതുകൊണ്ടുതന്നെ ശുബ്മാന്‍ ഗില്ലിന്റെ പ്രകടനത്തെ സച്ചിന്‍ പ്രശംസിച്ചതിനെ തെറ്റ് പറയാനാവില്ല. എന്നാല്‍ ആരാധകര്‍ ഇത് മറ്റൊരു രീതിയിലാണ് വിലയിരുത്തുന്നത്. സച്ചിന്റെ മകളായ സാറാ ടെണ്ടുല്‍ക്കറും ശുബ്മാന്‍ ഗില്ലും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ട് ഏറെ നാളുകളായി ഉള്ളതാണ്. ഈ ബന്ധംകൊണ്ടാണ് സച്ചിന്‍ ഗില്ലിനെ പ്രശംസിച്ചതെന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍. എക്സിലൂടെയാണ് ഇന്ത്യക്കെതിരായി വിമർശനവുമായി സച്ചിൻ രംഗത്തെത്തിയത്.

See also  അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button